ബി​ഗ്‌​ബോ​സ്: ​ലോ​ഞ്ച് ഇ​വ​ന്‍റിന് മി​ക​ച്ച റേ​റ്റിം​ഗ്‌, വാ​ര​ങ്ങ​ളി​ൽ വ​ൻ ഇ​ടി​വ്
Monday, March 1, 2021 5:25 PM IST
ബ്രോ​ഡ്കാ​സ്റ്റിം​ഗ് ഓഡിയ​ൻ​സ് റി​സ​ർ​ച്ച് കൗ​ൺ​സി​ൽ ഇ​ന്ത്യയു​ടെ പു​തി​യ ടെ​ലി​വി​ഷ​ൻ ടി​ആ​ർപി ​റേ​റ്റിം​ഗ്‌ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ബി​ഗ്‌ ബോ​സ് മൂന്നാം സീ​സ​ണിന്‍റെ ലോ​ഞ്ചിംഗ് ഇ​വന്‍റ് 13.52 പോ​യി​ന്‍റി​ൽ മി​ക​ച്ച റേ​റ്റിം​ഗ്‌ നേ​ടി.

എ​ന്നാ​ൽ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെയു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വ​ൻ ഇ​ടി​വാ​ണ് റേറ്റിംഗിൽ നേ​രി​ട്ട​ത്. ആ​വ​റേ​ജ് എട്ടു പോ​യി​ന്‍റിന് അ​ടു​ത്ത് നേ​ടാ​നേ ഷോയ്​ക്ക് ക​ഴി​ഞ്ഞു​ള്ളു. അ​വ​താ​ര​ക​ൻ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന എ​പ്പി​സോ​ഡു​ക​ൾ​ക്ക് മാ​ത്ര​മേ പ്രേ​ക്ഷ​ക​രു​ള്ളൂ എ​ന്ന​താ​ണ് ഈ ​റേ​റ്റിം​ഗ്‌ തെ​ളി​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഐ​എ​സ്എ​ൽ കേ​ര​ളം- ഹൈ​ദരാബാ​ദ് മ​ത്സ​രം ന​ട​ന്ന അ​തേദി​വ​സം ത​ന്നെ​യാ​യി​രു​ന്നു ബി​ഗ്‌ ബോ​സ് തു​ട​ക്കം കു​റി​ച്ച​ത്. ഏ​ഷ്യാ​നെ​റ്റ്‌ പ്ല​സി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം ലൈ​വ് സം​പ്രേ​ഷ​ണം ചെ​യ്തി​ട്ടും 11 പോ​യി​ന്‍റുമായി ബി​ഗ്‌​ബോ​സാണ് മുന്നിലെത്തിയത്. ഏഷ്യാനെറ്റ് പ്ലസിന് ഏഴു പോയിന്‍റ് മാത്രമേ ലഭിച്ചുള്ളൂ.

മ​ല​യാ​ള​ത്തി​ൽ ചാ​ന​ൽ പ്രോ​ഗാ​മു​ക​ളി​ലും സി​നി​മ​കളിലും ഏ​റ്റ​വും മാ​ർ​ക്ക​റ്റു​ള്ള ന​ട​നാ​ണ് മോ​ഹ​ൻ​ലാ​ൽ. എ​ന്നാ​ൽ ബി​ഗ്‌ ബോ​സ് പോ​ലു​ള്ള പ​രി​പാ​ടി​ക​ളോ​ട് മ​ല​യാ​ളി മു​ഖം തി​രി​ക്കു​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.



മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച റേ​റ്റിം​ഗ്‌ നേ​ടു​ന്ന ആദ്യ അഞ്ചു ടി​വി വി​നോ​ദ പ​രി​പാ​ടി​ക​ളു​ടെ പ​ട്ടി​ക​യി​ൽ സ്ഥാ​നം നേ​ടാ​ൻ ഈ ​മോ​ഹ​ൻ​ലാ​ൽ ഷോയ്​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​വി​ടേ​യും ഏ​ഷ്യാ​നെ​റ്റ്‌ പ​ര​മ്പ​ര​ക​ൾക്ക്‌ ​ത​ന്നെയാ​ണ് ആ​ധി​പ​ത്യം. കു​ടും​ബവി​ള​ക്ക് (18.28), സാന്ത്വനം (17.97), മൗ​ന​രാ​ഗം (16.66), പാ​ടാ​ത്ത പൈ​ങ്കി​ളി (16.50), അ​മ്മ അ​റി​യാ​ൻ (15.40), കൂ​ടെ​വി​ടെ (13.97) എന്നിങ്ങനെയാണ് റേറ്റിംഗ്.

മ​തി​പ്പി​ല്ലാ​ത്ത മ​ത്സ​രാ​ർ​ഥി​ക​ളും പു​തി​യ സീ​സ​ൺ സം​പ്രേ​ഷ​ണ​ത്തി​നെ​ത്തു​ന്ന സ​മ​യ​വും റേ​റ്റിം​ഗി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന മു​ഖ്യഘ​ട​ക​മാ​ണ്. 24​ മ​ണി​ക്കൂ​ർ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ എ​ഡി​റ്റ്‌ ചെ​യ്തു മ​ണി​ക്കൂ​റു​ക​ളി​ൽ ചുരുക്കു​ന്ന​ത് പ്രേ​ക്ഷ​ക​രി​ൽ എ​ത്തു​മ്പോ​ഴു​ള്ള സെ​ന്‍റി​മെ​ൻ​സും വാ​ക്കുത​ർ​ക്ക​ങ്ങ​ളും പ്ര​ണ​യ​വും മ​ത്സ​ര​ങ്ങ​ളും പ​ര​ദൂ​ഷ​ണ​വുമൊ​ക്കെ വ​ർ​ക്ക്ഔട്ട് ആക്കുന്ന​തി​ലു​ള്ള 'നാ​ട​കം​ക​ളി'​യു​ടെ തെ​ളി​വാ​ണ് ഈ ​വാ​രം ക​ണ്ട 'ക്ലി​പ്പിം​ഗ്' ക​ഥ​ക​ളു​ടെ നീ​ണ്ട നി​ര.

സാ​ധാ​ര​ണ മൂ​ന്നാം വാ​ര​ത്തി​ൽ ഒ​രു ട്വി​സ്റ്റ്‌ രൂ​പ​പ്പെ​ടു​ക എ​ന്ന​താ​ണ് ഇ​ത്ത​രം ഷോ ​ക​ളു​ടെ പ​തി​വ് രീ​തി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡോ​ക്ട​ർ ര​ജി​ത് കു​മാ​റിലാ​ണ് അ​ത് ആ​രം​ഭി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ ക​ഥ ഇ​നി​യും മാ​റും. പ​ല​രും പു​റ​ത്തു പോ​കാ​നും വൈ​ൽ​ഡ് എ​ൻ​ട്രി​ക​ൾ, ഗ​സ്റ്റു​ക​ൾ, പ​ഴ​യ ബി​ഗ്‌​ബോ​സ് താ​ര​ങ്ങ​ൾ വ​രെ "ഹി​ന്ദി മോ​ഡ​ലി'​ൽ ബി​ഗ്‌​ബോ​സ് വീ​ട്ടി​ൽ സ്ഥാ​നം നേ​ടും. മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു വെ​ച്ച​തു പോ​ലെ 'ഷോ ​ഈ​സ്‌ ഗോ​യിംഗ് ഓ​ൺ'​ആ​കു​മ്പോ​ൾ ശ്രദ്ധി​ച്ചു ക​ളി​ക്കേ​ണ്ട​താ​ണ് ഇ​നി ഓ​രോ ക​ളി​യും.

പ്രേം ​ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.