ഫ്ളവേഴ്സ് ചാനലിൽ കഴിഞ്ഞ അഞ്ചു വർഷമായ് സംപ്രേഷണം തുടർന്ന ജനപ്രിയ കുടുംബ പരമ്പര 'ഉപ്പും മുളകും' ചാനൽ നിർത്തിവെച്ചു. 1200ൽപരം എപ്പിസോഡുകൾ പിന്നിട്ട പരമ്പര നിർത്തി വെച്ചപ്പോൾ പല പ്രേക്ഷക തലത്തിൽ നിന്നും പ്രതികരണങ്ങൾ വന്നിരുന്നു. നിർത്തിവെക്കാനുള്ള സാഹചര്യവും ചാനൽ വ്യക്തമാക്കിയിരുന്നു.
ഉപ്പും മുളകിന്റെ "രസക്കൂട്ട്' ഗുണം നിലനിർത്താൻ ഇപ്പോൾ കഴിയുന്നില്ല എന്നതാണ് സത്യം. അതിന് തെളിവ് റേറ്റിംഗ് ഇടിവ് തന്നെയാണ്. ആദ്യ സംവിധായകന്റെ മാറ്റം, ചില താര വിവാദങ്ങൾ, നീണ്ടുപോകുന്ന ഷോയുടെ മുഷിപ്പും വീവെർഷിപ്പിന് പ്രതികൂലമായി മാറി. അങ്ങിനെയാണ് പുതിയ പരമ്പര "ചക്കപ്പഴം' ചാനൽ സംപ്രേക്ഷണത്തിനെത്തിക്കുന്നത്.
ഒരു കുടുംബവും അവിടെ നടക്കുന്ന റിയാലിറ്റി കാഴ്ചകളും മറ്റൊരു ഉപ്പും മുളകുമാക്കിമാറ്റി സംവിധായകൻ ആർ. ഉണ്ണികൃഷ്ണൻ. പുതിയ "ഫ്രഷ്നെസിൽ' ചെറിയ കാര്യങ്ങൾ നാമറിയാതെ വലിയ ചിരികളായി മാറുന്നു എന്നതാണ് ഈ പരമ്പരയുടെ വിജയം. 2011 മുതൽ മലയാള ടെലിവിഷനിൽ സൂപ്പർ ഹിറ്റ് വിജയം തുടരുന്ന "മറിമായം', "തട്ടീം മുട്ടീം', പിന്നെ ഉപ്പും മുളകും, ഇപ്പോൾ 'ചക്കപ്പഴ'വും ആ നിരയിലേക്ക് സ്ഥാനം നേടിക്കഴിഞ്ഞു.
ഉപ്പും മുളകിലൂടെ വൻ ജനപ്രീതി നേടിയ അഭിനേതാക്കളായിരുന്നു ബിജു സോപാനവും നിഷ സാരംഗും റെഷി കുമാറും ജൂഹിയും അൽസാഹിബും ശിവനിയും പിന്നെ പാറുക്കുട്ടിയും ഒട്ടേറെ മറ്റു താരങ്ങളും. ഇപ്പോഴും ചാനൽ എഗ്രിമെന്റ്റ് നിലനിൽക്കുന്നതിനാൽ ഉടൻ തന്നെ അത് അവസാനിച്ച് എൻഒസി റിപ്പോർട്ട് നൽകുമെന്നാണ് അറിയുന്നത്.
അതിനിടയിൽ ബിജുവും നിഷയും ഒരു വെബ് സീരിസിൽ ടൈറ്റിൽ കാരക്ടറിൽ എത്തുന്നുണ്ട്. ഒപ്പം മറ്റു ചാനലുകളിൽ 'ഉപ്പുംമുളകും 'മോഡൽ പരമ്പരക്കായി ശ്രമവും തുടരുകയാണ്.
പ്രേം ടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.