മഴവിൽ മനോരമയിൽ സംപ്രേഷണം തുടരുന്ന ടോക്ക് ഷോ 'ഉടൻപണം 3.0 'ഇരുന്നൂറ് എപ്പിസോഡുകൾ പിന്നിട്ടു. ഈ കോവിഡിന്റെ അതിജീവനകാലത്തും ആശ്രയമറ്റ നിരവധി കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുന്ന കാഴ്ചയായ് മാറുകയാണ് ഷോ.
ജനക്കൂട്ടങ്ങളെയും കോളജ് കാമ്പസുകളെയും ഇളക്കിമറിച്ച് കടന്നുപോയ അവതാരകർ കമലേഷും മാത്തുക്കുട്ടിയും നയിച്ച ഒന്നും രണ്ടും സീസണുകളിൽനിന്നും വിഭിന്നമാണ് പുതിയ "ഉടൻ പണം'. ഇവിടെ അവതാരകരായ ഡെയിനും മീനാക്ഷിയും കുടുംബപ്രക്ഷകരുടെ പ്രിയങ്കരായി മാറി എന്നതിനപ്പുറം "ഫണ്ണി'നെ "സീരിയസാ'യി മാറ്റി മറിക്കുകയാണ്. ഇവിടെ പ്രോഗ്രാമിന്റെ രസചരട് ചിരിയുടെ അലയൊലികളാക്കി മുറുക്കിനിർത്തുന്നുണ്ട് ഇരുവരും.
ഒപ്പം ആശ്രയവും സംരക്ഷണവും തേടുന്നവരെ ചൂണ്ടിക്കാണിച്ച് അതൊരു ധർമമായി മാറുമ്പോൾ ചിരിയും ആഘോഷവും അറിവ് പങ്കിടലും നിറഞ്ഞാടുന്ന ഒരു പൂർണകുടുംബ ഷോയായി മാറുകയാണ് ഉടൻ പണം.
സാധാരണ ഗെയിം ഷോകളുടെ ഗതിയിൽനിന്നും മാറി പ്രേക്ഷകരുടെ സജീവ പങ്കാളിത്തവും ഇവിടെ ഉറപ്പാക്കുന്നുണ്ട്. പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും ഒപ്പം കളിക്കുകയും മത്സരാർഥികൾക്ക് ലഭിക്കുന്ന അതെ തുക നേടുകയും ചെയ്യാമെന്നതാണ് പ്രത്യേകത.
ലളിതമായ പൊതുചോദ്യങ്ങൾ, കുടുംബ വിശേഷങ്ങൾ, നർമ സല്ലാപങ്ങൾ എന്നിവയുമായി മത്സര മേള ആഘോഷ വേദിയായി മാറ്റുന്ന ഷോയുടെ സംവിധായകൻ അബ്രഹാം ചുങ്കത്താണ്. എല്ലാ ദിവസവും രാത്രി ഒമ്പതിനാണ് ഷോ യുടെ സംപ്രേഷണം.
പ്രേംടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.