"ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ൾ’ ഏ​ഷ്യാ​നെ​റ്റി​ൽ
Friday, November 27, 2020 4:49 PM IST
ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ൽ ഏ​റെ വി​വാ​ദ​വും വി​മ​ർ​ശ​ന​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്ന ഡോ. ​ര​ജി​ത് കു​മാ​ർ വീ​ണ്ടും മി​നി സ്ക്രീ​നി​ൽ. ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ക്ഷ​ണ​ത്തി​നെത്തു​ന്ന ന​ർ​മപ്രാ​ധാ​ന്യ​മു​ള്ള പ​ര​മ്പ​ര ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ളിലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​ര​വ്.

ഒ​രു വീ​ടി​ന്‍റെ മു​ക​ൾനി​ല​യി​ൽ താ​മ​സി​ക്കു​ന്ന അ​ല​ക്സി​യും സൂ​സ​നും താ​ഴത്തെ നി​ല​യി​ലെ സു​ഹാ​സി​നി​യും ത​മ്മി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യു​ടെ പ്ര​മേ​യം. ഡോ. ​ര​ജി​ത് കു​മാ​ർ മു​ഖ്യ ക​ഥാ​പാ​ത്രം അ​ല​ക്സി​യെ അ​വ​ത​രി​പ്പി​ക്കു​ന്നതോ​ടൊ​പ്പം പി​താ​വാ​യ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ "ആ​ത്മാ​വാ’​യും പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തും.

ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ കൃ​ഷ്ണ​പ്ര​ഭ, മ​ല്ലി​ക സു​കു​മാ​ര​ൻ, അ​നു ജോ​സ​ഫ്, അ​നു​പ് ശി​വ​സേ​ന​ൻ തു​ട​ങ്ങി​യ​വ​രും താ​രനി​രയി​ലു​ണ്ട്. താ​ര​ങ്ങ​ളാ​യ ജ​ഗ​ദീ​ഷ്, മ​ഞ്ജു​പി​ള്ള ടീ​മി​ന്‍റെ ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ൾ ഒന്നാം പതിപ്പ് മി​ക​ച്ച വ്യൂ​വ​ർ​ഷി​പ് നേ​ടി​യ വി​നോ​ദ പരിപാടിയായി​രു​ന്നു. കൃ​ഷ്ണ​ൻ പൂ​ജ​പ്പു​ര​യു​ടെ ക​ഥ​ക്ക് രാ​ധാ​കൃ​ഷ്ണ​ൻ മം​ഗ​ല​ത്ത് ആ​ണ് സം​വി​ധാ​നം.

ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ൾ ന​വം​ബ​ർ 28 മു​ത​ൽ ശ​നി, ഞായ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 9.30ന് ​ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.