ന​മു​ക്ക് കോ​ട​തി​യി​ല്‍ കാ​ണാം; ശ്രീ​നാ​ഥ് ഭാ​സി ചിത്രം
Monday, October 3, 2022 1:09 PM IST
വി​വാ​ദ​ങ്ങ​ള്‍​ക്കി​ടി​യി​ല്‍ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ​റ്റ​ര്‍ റി​ലീ​സ് ചെ​യ്തു. ന​മു​ക്ക് കോ​ട​തി​യി​ല്‍ കാ​ണാം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ശ്രീ​നാ​ഥി​ന്‍റെ വി​ല​ക്കു​ക​ള്‍​ക്കും വി​വാ​ദ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ഈ ​ചി​ത്ര​ത്തി​ന്‍റെ പേ​രി​ന് ത​ന്നെ പ്ര​ത്യേ​ക​ത​യു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

സ​ഞ്ജി​ത്ത് ച​ന്ദ്ര​സേ​ന​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍. അ​വ​താ​ര​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ ന​ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ന​ട​ന്‍റെ പേ​രി​ലു​ള്ള പ​രാ​തി അ​വ​താ​ര​ക പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു.

ശ്രീ​നാ​ഥി​നെ​തി​രെ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ താ​ല്‍​കാ​ലി​ക വി​ല​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.​എം​ജി​സി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും ഹ​സീ​ബ്സ് ഫി​ലിം​സും ചേ​ർ​ന്നൊ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ഒ​രു​ക്കു​ന്ന​ത് ആ​ഷി​ക്ക് അ​ക്ബ​ര്‍ അ​ലി​യാ​ണ്.

മി​ശ്ര വി​വാ​ഹം ക​ഴി​ച്ച ദ​മ്പ​തി​ക​ൾ​ക്ക് കു​ഞ്ഞ് ഉ​ണ്ടാ​യ​ശേ​ഷം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ട​യി​ൽ ഉ​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന ക​ഥ​യാ​ണ് ന​മു​ക്ക് കോ​ട​തി​യി​ൽ കാ​ണാം പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്.

ര​ൺ​ജി പ​ണി​ക്ക​ർ, ലാ​ലു അ​ല​ക്സ്, നി​ര​ഞ്ജ് രാ​ജു, ജോ​ണി ആ​ന്‍റ​ണി, ഹ​രീ​ഷ് ക​ണാ​ര​ൻ, അ​ല​ൻ​സി​യ​ർ,ജ​യ​രാ​ജ് വാ​ര്യ​ർ,സി​ജോ​യ് വ​ർ​ഗീ​സ്, നി​തി​ൻ ര​ഞ്ജി പ​ണി​ക്ക​ർ, ധ​നേ​ഷ് ആ​ന​ന്ദ്, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, മൃ​ണാ​ളി​നി ഗ​ന്ധി,സ​ര​യു മോ​ഹ​ൻ, ക​വി​ത നാ​യ​ർ, ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​ൻ, ര​ശ്മി ബോ​ബ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.ഛായാ​ഗ്ര​ഹ​ണം മാ​ത്യു പ്ര​സാ​ദ് കെ. ​ചി​ത്ര​സം​യോ​ജ​നം സാ​ഗ​ര്‍ ദാ​സ്. സം​ഗീ​തം രാ​ഹു​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.