25 ദി​വ​സം, 150 കോ​ടി; കു​തി​പ്പ് തു​ട​ർ​ന്ന് ആ​ടു​ജീ​വി​തം
Monday, April 22, 2024 2:18 PM IST
ബോ​ക്സോ​ഫീ​സി​ൽ കു​തി​പ്പ് തു​ട​ർ​ന്ന് പൃ​ഥ്വി​രാ​ജ് - ബ്ലെ​സി ചി​ത്രം ആ​ടു​ജീ​വി​തം. 25 ദി​വ​സം കൊ​ണ്ടാ​ണ് ചി​ത്രം 150 കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യ​ത്. പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്.

ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യാ​യ ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച​ത്.

16.7 കോ​ടി രൂ​പ​യാ​യി​രു​ന്നു ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ​ദി​ന ആ​ഗോ​ള ക​ള​ക്ഷ​ൻ. ഫാ​ൻ​സ് ഷോ​ക​ൾ ഇ​ല്ലാ​തി​രു​ന്നി​ട്ടും ചി​ത്രം കേ​ര​ള​ത്തി​ൽ നി​ന്നു​മാ​ത്രം അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.



160ന് ​മു​ക​ളി​ല്‍ ദി​വ​സ​ങ്ങ​ളാ​ണ് ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് വേ​ണ്ടി വ​ന്ന​ത്. എ.​ആ​ർ. റ​ഹ്മാ​ൻ സം​ഗീ​തം ഒ​രു​ക്കി​യ സി​നി​മ​യു​ടെ ശ​ബ്ദ​മി​ശ്ര​ണം റ​സൂ​ൽ പൂ​ക്കു​ട്ടി​യാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

വി​ഷ്വ​ൽ റൊ​മാ​ൻ​സി​ന്‍റെ ബാ​ന​റി​ല്‍ എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ ജി​മ്മി ജീ​ൻ ലൂ​യി​സ് (ഹോ​ളി​വു​ഡ് ന​ട​ൻ), കെ.​ആ​ർ. ഗോ​കു​ൽ, പ്ര​ശ​സ്ത അ​റ​ബ് അ​ഭി​നേ​താ​ക്ക​ളാ​യ താ​ലി​ബ് അ​ൽ ബ​ലൂ​ഷി, റി​ക്ക​ബി എ​ന്നി​വ​രും മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സു​നി​ൽ കെ.​എ​സ്. ആ​ണ് ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ്- ശ്രീ​ക​ർ പ്ര​സാ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.