ഒ​രേ​സ​മ​യം സം​വി​ധാ​യ​ക​നാ​യും അ​ഭി​നേ​താ​വാ​യും മോ​ഹ​ൻ​ലാ​ൽ; ബ​റോ​സ് മേ​ക്കിം​ഗ് വീ​ഡി​യോ
Thursday, April 25, 2024 1:09 PM IST
മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​നാ​കു​ന്ന ബ​റോ​സി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ റി​ലീ​സ് ചെ​യ്തു. സം​വി​ധാ​യ​ക​നാ​യും അ​ഭി​നേ​താ​വാ​യും ഒ​രേ​സ​മ​യം സെ​റ്റി​ൽ തി​ള​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ലി​നെ വീ​ഡി​യോ​യി​ൽ കാ​ണാം.

ബ​റോ​സ് സി​നി​മ​യു​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ലെ സോ​ണി സ്റ്റു​ഡി​യോ​സി​ലാ​ണ് ബ​റോ​സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ റീ ​റെ​ക്കോ​ര്‍​ഡിം​ഗി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം അ​മേ​രി​ക്ക​യി​ലെ ലൊ​സാ​ഞ്ച​ല​സി​ല്‍ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. സ്പെ​ഷ​ല്‍ എ​ഫ​ക്ട്സ് ഇ​ന്ത്യ​യി​ലും താ​യ്‍​ലാ​ന്‍​ഡ‍ി​ലു​മാ​ണ് ചെ​യ്യു​ന്ന​ത്.

2019 ഏ​പ്രി​ലി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഞ്ച് ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 24നാ​യി​രു​ന്നു. ത്രി​ഡി സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ അ​തി​നൂ​ത​ന​മാ​യ ടെ​ക്നോ​ള​ജി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​രു​ക്കു​ന്ന​ത്.



മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​നി​ലും മ​റ്റും പ​രീ​ക്ഷി​ച്ച ഗ്രാ​വി​റ്റി ഇ​ല്യൂ​ഷ​ൻ എ​ന്ന ടെ​ക്നി​ക് ഈ ​ചി​ത്ര​ത്തി​ലും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ജി​ജോ പു​ന്നൂ​സി​ന്‍റെ ‘ബ​റോ​സ്: ഗാ​ര്‍​ഡി​യ​ന്‍ ഓ​ഫ് ഡി ​ഗാ​മാ​സ് ട്രെ​ഷ​ര്‍’ എ​ന്ന ക​ഥ​യെ ആ​ധാ​ര​മാ​ക്കി മോ​ഹ​ന്‍​ലാ​ല്‍ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സി​നി​മ​യാ​ണ് ബ​റോ​സ്.

ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ നി​ര്‍​മി​ക്കു​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യും ജി​ജോ പു​ന്നൂ​സ് ത​ന്നെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.