ഗൗതമിന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാഴ; ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്.
ജയ ജയ ജയ ജയ ഹേ എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.
വിപിൻ ദാസ് പ്രൊഡക്ഷൻസ് ആൻഡ് ഇമാജിൻ സിനിമാസ് ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമിക്കുന്ന വാഴ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് പുതുശേരി നിർവഹിക്കുന്നു.
സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, കല-ബാബു പിള്ള, മേക്കപ്പ്-സുധി സുരേന്ദ്രൻ, കോസ്റ്റ്യൂസ്-അശ്വതി ജയകുമാർ, സ്റ്റിൽസ്-അമൽ ജെയിംസ്, പരസ്യക്കല-യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ- സാർക്കാസനം, സൗണ്ട്-എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്തിപുലം, പിആർഒ- എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.