'ആ ​പോ​യ മ​നു​ഷ്യ​നാ​ണ് പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍'
Sunday, September 19, 2021 6:53 AM IST
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ൽ​ന്‍റെ യാ​ത്ര​ക​ൾ എ​പ്പോ​ഴും വൈ​റ​ലാ​ണ്. മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​പു​ത്ര​ൻ ആ​യി​രു​ന്നി​ട്ട് കൂ​ടി ഈ ​യാ​ത്ര​ക​ളെ​ല്ലാം പ്ര​ണ​വ് ന​ട​ത്താ​റു​ള്ള​ത് തി​ക​ച്ചും ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി​ട്ടാ​ണ്. തി​ക​ച്ചും ല​ളി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് പ്ര​ണ​വ് ത​ന്‍റെ യാ​ത്ര​ക​ൾ ന​ട​ത്താ​റു​ള്ള​ത്. ഇ​ക്കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് പ്ര​ണ​വി​ന്‍റെ യാ​ത്ര​ക​ൾ വൈ​റ​ലാ​കു​ന്ന​തും.

ഇ​പ്പോ​ഴി​താ പ്ര​ണ​വി​ന്‍റെ ഒ​രു വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്. ഒ​രു യാ​ത്ര​യ്ക്കി​ടെ പ്ര​ണ​വി​നെ വ​ഴി​യി​ല്‍ ക​ണ്ട​പ്പോ​ള്‍ ഒ​രു കൂ​ട്ടം യു​വാ​ക്ക​ള്‍ അ​ദ്ദേ​ഹ​ത്തോ​ട് സം​സാ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ വീ​ഡി​യോ എ​ടു​ത്തു​കൊ​ണ്ട്, ന​മു​ക്ക് വ​ഴി​യി​ല്‍ നി​ന്ന് ഒ​രാ​ളെ കി​ട്ടി​യ​ത് കാ​ണ​ണോ എ​ന്ന് ചോ​ദി​ച്ച്‌ കൊ​ണ്ട് പ്ര​ണ​വി​ന് നേ​രെ കാ​മ​റ തി​രി​ക്കു​ക​യും, തു​ട​ർ​ന്ന് പ്ര​ണ​വി​നോ​ട് 'എ​വി​ടെ​യോ ക​ണ്ട് പ​രി​ച​യ​മു​ണ്ട​ല്ലോ ' എ​ന്നും 'പേ​രെ​ന്താ​ണെ'​ന്നും ത​മാ​ശ രൂ​പേ​ണ ചോ​ദി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​തി​നെ​ല്ലാം മ​റു​പ​ടി ഒ​രു സൗ​മ്യ​മാ​യ ചി​രി​യി​ൽ ഒ​തു​ക്കി​ക്കൊ​ണ്ട് പ്ര​ണ​വ് അ​വ​രോ​ട് യാ​ത്ര പ​റ​ഞ്ഞ​തി​ന് ശേ​ഷം ന​ട​ന്നു പോ​കു​ന്ന​തും യു​വാ​ക്ക​ളി​ലൊ​രാ​ള്‍ 'ആ ​പോ​യ മ​നു​ഷ്യ​നാ​ണ് പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍' എ​ന്ന് പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. അ​ടു​ത്തി​ടെ ത​ന്‍റെ സ​ഹോ​ദ​രി വി​സ്മ​യോ​ടും ത​ന്‍റെ കൂ​ട്ടു​കാ​രു​മൊ​ത്ത് യാ​ത്ര​യി​ലാ​യി​രു​ന്ന പ്ര​ണ​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മ​ല്ലാ​ത്ത പ്ര​ണ​വി​നെ കു​റി​ച്ച് ആ​രാ​ധ​ക​ർ പ​ങ്കു​വെ​ക്കു​ന്ന വീ​ഡി​യോ​ക​ളി​ലൂ​ടേ​യും ചി​ത്ര​ങ്ങ​ളി​ലൂ​ടേ​യു​മാ​ണ് യാ​ത്ര​വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യാ​റു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.