മ​ഹേ​ഷ് കു​ഞ്ഞു​മോ​ന് ഇ​ന്ന് ശ​സ്ത്ര​ക്രി​യ; ബി​നു അ​ടി​മാ​ലി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു
Wednesday, June 7, 2023 2:56 PM IST
മി​മി​ക്രി ക​ലാ​കാ​ര​ന്‍ കൊ​ല്ലം സു​ധി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ഹേ​ഷ് കു​ഞ്ഞു​മോ​ന് ഇ​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ത്തും. കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന മ​ഹേ​ഷി​ന്‍റെ മു​ഖ​ത്തും പ​ല്ലു​ക​ൾ​ക്കു​മാ​ണ് പ​രി​ക്ക്.

ഒ​ൻ​പ​തു മ​ണി​ക്കൂ​ർ നീ​ളു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ഹേ​ഷി​ന്‍റെ സു​ഹൃ​ത്ത് പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ജൂ​ൺ അ​ഞ്ചി​നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ദേ​ശീ​യ​പാ​ത 66 ലെ ​പ​ന​മ്പി​ക്കു​ന്നി​ൽ കൊ​ല്ലം സു​ധി​യും ബി​നു അ​ടി​മാ​ലി​യും മ​ഹേ​ഷ് കു​ഞ്ഞു​മോ​നും അ​ട​ങ്ങു​ന്ന സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്റ്റേ​ജ്ഷോ​യ്ക്കു ശേ​ഷം വ​ട​ക​ര​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു താ​ര​ങ്ങ​ൾ. ത​ല​യ്ക്കു പ​രി​ക്കേ​റ്റ സു​ധി​യെ പെ​ട്ടെ​ന്നു​ത​ന്നെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബി​നു അ​ടി​മാ​ലി​യും ഉ​ല്ലാ​സ് അ​രൂ​രും എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. മ​ഹേ​ഷ് കു​ഞ്ഞു​മോ​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മു​ഖ​ത്ത് പ​രിക്കു​പ​റ്റി​യ മ​ഹേ​ഷി​ന്‍റെ പ​ല്ലു​ക​ൾ പൊ​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ബി​നു അ​ടി​മാ​ലി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. എ​ല്ലി​ന് പൊ​ട്ട​ലേ​റ്റ ഉ​ല്ലാ​സും ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

കൊ​ല്ലം സു​ധി​യെ​പ്പോ​ലെ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ. കോ​വി​ഡ്കാ​ല​ത്ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ ശ​ബ്ദം അ​നു​ക​രി​ച്ചു​ള്ള വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ, വി​ജ​യ് സേ​തു​പ​തി, ബാ​ബു രാ​ജ് എ​ന്നി​ങ്ങ​നെ പ​ല താ​ര​ങ്ങ​ളു​ടെ​യും ശ​ബ്ദം പൂ​ർ​ണ​ത​യോ​ടെ മ​ഹേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പു​ത്ത​ന്‍ കു​രി​ശി​ന​ടു​ത്ത് കു​റി​ഞ്ഞി​യാ​ണ് മ​ഹേ​ഷി​ന്‍റെ സ്വ​ദേ​ശം. അ​ച്ഛ​ന്‍ കു​ഞ്ഞു​മോ​ന്‍, അ​മ്മ ത​ങ്ക​മ്മ, ചേ​ട്ട​ൻ അ​ജേ​ഷ് എ​ന്നി​വ​രാ​ണ് മ​ഹേ​ഷി​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.