ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ ചി​ത്രം സീ​ത​രാ​മ​ത്തി​ന് ​ ഗള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ വി​ല​ക്ക്
Thursday, August 4, 2022 3:07 PM IST
ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​കു​ന്ന സീ​ത​രാ​മം എ​ന്ന ചി​ത്ര​ത്തി​ന് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന എ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് വി​ല​ക്ക്. ചിത്രം വെ​ള്ളി​യാ​ഴ്ച റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ്ര​തീക്ഷി​ത വി​ല​ക്ക് ഏ​ര്‍​പെ​ടു​ത്തിയി​രി​ക്കു​ന്ന​ത്.

ബ​ഹ്റൈ​ന്‍, കു​വൈ​റ്റ്, ഒ​മാ​ന്‍, ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ല​ക്ക് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് സി​നി​മ​യു​ടെ ക​ള​ക്ഷ​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍. ദു​ല്‍​ഖ​റിന്‍റെ ചി​ത്ര​ങ്ങ​ള്‍​ക്ക് ഏ​റെ പ്രേ​ക്ഷ​ക​രു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.