സേ​തു​രാ​മ​ർ​ക്കൊ​പ്പം പി​ഷാ​ര​ടി​യും; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​രം
Sunday, December 5, 2021 8:39 PM IST
മ​മ്മൂ​ട്ടി ചി​ത്ര​മാ​യ 'സി​ബി​ഐ 5' തു​ട​ക്ക​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ കേ​സ​ന്വേ​ഷ​ണ​ത്തി​ന് മ​മ്മൂ​ട്ടി​ക്കൊ​പ്പം സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ര​മേ​ശ് പി​ഷാ​ര​ടി​യു​മു​ണ്ട്. ക​ഥ​പാ​ത്ര​ത്തി​ന്‍റെ ഗെ​റ്റ​പ്പി​ലു​ള്ള ചി​ത്രം ര​മേ​ശ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

'കു​ട്ടി​ക്കാ​ല​ത്ത് സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ് ക​ണ്ട​പ്പോ​ള്‍ വി​ദൂ​ര ഭാ​വി​യി​ല്‍ പോ​ലും ഇ​ല്ലാ​തി​രു​ന്ന സ്വ​പ​നം വ​ള​ര്‍​ന്ന് സേ​തു​രാ​മ​യ്യ​ര്‍ സി​ബി​ഐ കാ​ണു​മ്പോ​ള്‍ കൊ​തി​യോ​ടെ ക​ണ്ട സ്വ​പ്നം. കൈ ​പു​റ​കി​ല്‍ കെ​ട്ടി ആ BGM ​ഇ​ട്ട് മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് ആ​ദ്യ​മാ​യി ഒ​രു സി​നി​മ​യ്ക്ക് അ​ഞ്ചാം ഭാ​ഗം ഒ​രു​ങ്ങു​ന്നു.

ഒ​രു പ​ക്ഷെ ലോ​ക സി​നി​മ​യി​ല്‍ ഒ​രേ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും നാ​യ​ക​നും 33 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ 5 ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നി​ക്കു​ന്നു'.​കെ മ​ധു​വി​നും മ​മ്മൂ​ട്ടി​ക്കും ന​ന്ദി പ​റ​യു​ന്നു- ര​മേ​ശ് പി​ഷാ​ര​ടി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സ്വ​ര്‍​ഗ​ചി​ത്ര അ​പ്പ​ച്ച​നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. മു​കേ​ഷും സാ​യി​കു​മാ​റും അ​ട​ക്കം പ​ഴ​യ ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കു പു​റ​മേ ര​ണ്‍​ജി പ​ണി​ക്ക​ര്‍, ദി​ലീ​ഷ് പോ​ത്ത​ന്‍, സൗ​ബി​ന്‍ ഷാ​ഹി​ര്‍, ആ​ശ ശ​ര​ത്ത്, മാ​ള​വി​ക മേ​നോ​ന്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ അ​ണി​ന​ര​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.