അ​വ​താ​റി​ന് വി​ല​ക്കി​ല്ല; ചി​ത്രം കേ​ര​ള​ത്തി​ലെ​ത്തും
Monday, December 5, 2022 9:24 AM IST
ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ‌​ടെ കാ​ത്തി​രു​ന്ന അ​വ​താ​ർ 2 കേ​ര​ള​ത്തി​ൽ റി​ലീ​സ് ചെ​യ്യും. തി​യ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കും വി​ത​ര​ണ​ക്കാ​രും ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ൽ എ​ത്തി. ആ​ദ്യ ര​ണ്ടാ​ഴ്ച​യി​ലെ തി​യ​റ്റ​ർ വ​രു​മാ​ന​ത്തി​ന്‍റെ 55ശ​ത​മാ​നം വി​ത​ര​ണ​ക്കാ​രും 45ശ​ത​മാ​നം തി​യ​റ്റ​റു​കാ​രും പ​ങ്കി​ടാ​നാ​ണ് ധാ​ര​ണ​യാ​യ​ത്.

നേ​ര​ത്തെ അ​റു​പ​ത് ശ​ത​മാ​നം വി​ഹി​തം വേ​ണ​മെ​ന്നാ​യി​രു​ന്നു വി​ത​ര​ണ​ക്കാ​ർ നി​ല​പാ​ട് എ​ടു​ത്ത​ത്. ഇ​തോ​ടെ​യാ​ണ് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് ഫി​യൊ​ക് നി​ല​പാ​ടെ​ടു​ത്ത​ത്.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മ സം​സ്ഥാ​ന​ത്തെ എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും റി​ലീ​സ് ചെ​യ്യു​മെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ ഫി​യോ​ക് അ​റി​യി​ച്ചു. ഡി​സം​ബ​ർ 16നാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.