അ​വ​താ​ർ 2ന് ​വി​ല​ക്കി​ല്ല; എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന് കീഴിലുള്ള തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും
Wednesday, November 30, 2022 11:10 AM IST
ഹോ​ളി​വു​ഡ് സി​നി​മ അ​വ​താ​ർ-2 തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ. ഫെ​ഡ‍​റേ​ഷ​ന് കീ​ഴി​ലു​ള്ള തീ​യ​റ്റ​റു​ക​ളി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നാ​ണ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​രാം​ദാ​സ് ചേ​ലൂ​ർ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, സി​നി​മ തീ​യ​റ്റ​റി​ൽ വി​ല​ക്കു​മെ​ന്ന് മ​റ്റൊ​രു സം​ഘ​ട​ന​യാ​യ ഫി​യോ​ക് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രം​ഗ​ത്തെ​ത്തി​യ​ത്.

അ​വ​താ​റി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തീ​യ​റ്റ​ർ ക​ള​ക്ഷ​ന്‍റെ 60 ശ​ത​മാ​നം ചോ​ദി​ച്ചു എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ചി​ത്ര​ത്തി​നെ​തി​രെ ഫി​യോ​ക്ക് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് അ​ടു​ത്ത​മാ​സം റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ റി​ലീ​സ് ത​ന്നെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.

അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡം 50:50 എ​ന്ന​താ​ണ്. അ​ത് ലം​ഘി​ക്കു​ന്ന സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് ഫി​യോ​ക്ക് പ​റ​യു​ന്നു. അ​വ​താ​ർ ആ​ദ്യ​ഭാ​ഗം 50:50 ധാ​ര​ണ പ്ര​കാ​രം ആ​ണ് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. അ​ഡ്വാ​ൻ​സ് കൊ​ടു​ത്തി​രു​ന്നി​ല്ലെ​ന്നും ഫി​യോ​ക് പ​റ​യു​ന്നു. വി​ഷ​യ​ത്തി​ൽ അ​വ​താ​ർ 2 അ​ണി​യ​റ പ്ര​വ​ർ​ത്ത​കു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും ഫി​യോ​ക് വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ൽ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് സി​നി​മ​യെ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഇ​ത്ത​ര​മൊ​രു വി​ല​ക്ക് വ​ന്ന​ത് ആ​രാ​ധ​ക​രെ നി​രാ​ശരാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഡി​സം​ബ​ര്‍ 16നാ​ണ് ചി​ത്രം ലോ​ക​മെ​മ്പാ​ടും റി​ലീ​സി​നെ​ത്തു​ന്ന​ത്. ഡി​സ്നി ക​മ്പ​നി​യാ​ണ് ചി​ത്രം കേ​ര​ള​ത്തി​ലും വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

2009ൽ ​റി​ലീ​സ് ചെ​യ്ത് ബോ​ക്സ് ഓ​ഫി​സ് ഹി​റ്റ് ചി​ത്രം അ​വ​താ​റി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് അ​വ​താ​ർ 2. സാം ​വ​ർ​തിംഗ്ട​ൺ, സോ ​സ​ൽ​ദാ​ന, സ്റ്റീ​ഫ​ൻ ലാ​ഗ്, മാ​ട്ട് ജെ​റാ​ൾ​ഡ്, ക്ലി​ഫ് ക​ർ​ടി​സ്, കേ​റ്റ് വി​ൻ​സ്‌​ലെ​റ്റ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

അ​വ​താ​ർ 2ഉം 3​ഉം കൂ​ടു​ത​ലും സ​മു​ദ്ര​ത്തി​ലും പ​രി​സ​ര​ത്തു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മെ​റ്റ്ക​യി​ന എ​ന്ന പേ​രി​ലു​ള്ള പാ​റ​ക​ളി​ൽ വ​സി​ക്കു​ന്ന ന​വി​യു​ടെ ഒ​രു പു​തി​യ വം​ശ​ത്തെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

പു​തി​യ ചി​ത്രം ക​ട​ലി​നു​ള്ള ഒ​രു പ്ര​ണ​യ​ലേ​ഖ​ന​മാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ​വും അ​ഭി​ന​തേ​ക്ക​ളു​ടെ പ​രി​ശീ​ല​ന​വും ക​ഴി​ഞ്ഞ​തി​നു ശേ​ഷം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു അ​വ​താ​ർ 2ന്‍റെ ചി​ത്രീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.