500 കോ​ടി​യു​ടെ പ്ര​ഭാ​സ് ചി​ത്രം ആ​ദി​പു​രു​ഷ് ടീ​സ​ർ; ട്രോ​ളു​ക​ളി​ൽ മു​ങ്ങി ചി​ത്ര​ത്തി​ന്‍റെ വി​എ​ഫ്എ​ക്സ്
Monday, October 3, 2022 11:32 AM IST
പ്ര​ഭാ​സ് നാ​യ​ക​നാ​യെ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ആ​ദി​പു​രു​ഷി​ന്‍റെ ടീ​സ​ര്‍ എ​ത്തി. രാ​മാ​യ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ചി​ത്രം ഓം ​റൗ​ട്ടാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തി​ന്മ​യ്ക്ക് മു​ക​ളി​ൽ ന​ന്മ​യു​ടെ വി​ജ​യം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ.

രാ​മ-​രാ​വ​ണ യു​ദ്ധം പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്രം ത്രി​ഡി​യി​ലാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ടി ​സീ​രി​സാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.



തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ് എ​ന്നീ ഭാ​ഷ​ക​ളി​ലും ചി​ത്ര​മെ​ത്തി​ക്കും. വി​എ​ഫ്എ​ക്സി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രം ഒ​രു​ക്കു​ന്ന​തി​ന് 500 കോ‌​ടി​യാ​ണ് ബ​ജ​റ്റ്. സെ​യ്ഫ് അ​ലി​ഖാ​നാ​ണ് പ്ര​ഭാ​സി​ന്‍റെ പ്ര​തി​നാ​യ​ക​നാ​യി ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ വി​എ​ഫ്ക്സി​നെ വി​മ​ർ​ശി​ച്ചും ട്രോ​ളി​യും നി​ര​വ​ധി​പേ​രാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ​സ് പ​ങ്കു​വ‌​യ്ക്കു​ന്ന​ത്. കൊ​ച്ചു​ടി​വി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സീ​രി​യ​ലു​ക​ൾ​ക്കു​പോ​ലും ഇ​തി​നേ​ക്കാ​ൾ നി​ല​വാ​ര​മു​ണ്ടെ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ. ടെ​മ്പി​ൾ റ​ൺ എ​ന്ന മൊ​ബൈ​ല്‍ ഗെ​യ്മി​ന്‍റെ വി​എ​ഫ്എ​ക്സ് ആ​ണെ​ന്നും ഇ​തി​ലും മി​ക​ച്ച​താ​ണെ​ന്നും ചി​ല​ർ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.