പാ​ർ​വ​തിയു​ടെ "വ​ർ​ത്ത​മാ​ന'ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി
Thursday, January 7, 2021 11:06 AM IST
പാ​ർ​വ​തി തി​രു​വോ​ത്ത് നാ​യി​ക​യാ​യ "വ​ർ​ത്ത​മാ​നം' ​സി​നി​മയ്​ക്ക് മും​ബൈ സെ​ൻ​സ​ർ റി​വി​ഷ​ൻ ക​മ്മി​റ്റി ചി​ല മാ​റ്റ​ങ്ങ​ളോ​ടെ പ്ര​ദ​ർ​ശ​നാനു​മ​തി ന​ൽ​കി.

സി​ദ്ധാ​ർ​ഥ് ശി​വ "സ​ഖാ​വ്'​നു ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് വർത്തമാനം. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ തി​ര​ക്ക​ഥ വി​വാ​ദ ജെ​എ​ൻയു ​സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. ഡി​സം​ബ​ർ 24 ന് ​സം​സ്ഥാ​ന സെ​ൻ​സ​ർ ബോ​ർ​ഡിനു ​മു​ന്നി​ൽ വ​ന്ന സി​നി​മ അ​നു​മ​തി ന​ൽ​കാ​തെ മും​ബൈ റി​വി​ഷ​ൻ ക​മ്മി​റ്റിക്ക് ​വി​ടു​ക​യാ​യി​രു​ന്നു.

നി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ്‌ ചെ​യ്ത ട്വീ​റ്റ് വി​വാ​ദമാകുകയും ചെയ്തു. ​എ​ന്നാ​ൽ ഉ​പാധിക​ളോ​ടെ​യാ​ണ് ഇ​പ്പോ​ൾ പ്രദർശനാ​​നുമ​തി നല്കിയിരിക്കുന്നതെന്നാ​ണ് റിപ്പോർട്ട്.



കേ​ര​ള​ത്തി​ൽ നി​ന്നും ഡൽഹിയിൽ ഉ​പ​രിപ​ഠ​ന​ത്തി​നെ​ത്തു​ന്ന ക​ഥാ​പാ​ത്ര​ത്തെയാ​ണ് പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. താ​രസം​ഘ​ട​ന​യി​ൽ നി​ന്നും രാ​ജിവ​ച്ച​തി​നു ശേ​ഷമുള്ള പാർവതിയുടെ ചി​ത്രം കൂ​ടി​യാ​ണ് 'വ​ർ​ത്ത​മാ​നം'.

പാർവതിക്കു പുറമേ റോ​ഷ​ൻ മാ​ത്യു, സി​ദ്ദിഖ്, നി​ർ​മ​ൽ പാ​ലാ​ഴി എ​ന്നി​വ​രും മു​ഖ്യ വേ​ഷ​ത്തി​ലു​ണ്ട്. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​നു​വേ​ണ്ടി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും ബേ​ന​സീറും ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ നി​ർ​മ്മാ​ണം.

പ്രേം​ ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.