നി​ഴ​ല്‍ ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍
Friday, May 14, 2021 4:06 PM IST
ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യും, മ​ല​യാ​ള​ത്തി​ന്‍റ ചോ​ക്ലേ​റ്റ് ഹീ​റോ കു​ഞ്ചാ​ക്കോ ബോ​ബ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന "നി​ഴ​ല്‍' ഒ​ടി​ടി റി​ലീ​സാ​യി. മേ​യ് 11 മു​ത​ല്‍ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 240 രാ​ജ്യ​ങ്ങ​ളി​ലെ ആ​മ​സോ​ണ്‍ പ്രൈം ​പ്രേ​ക്ഷ​ക​ര്‍​ക്ക് ചി​ത്രം ല​ഭ്യ​മാ​ണ്.

രാ​ജ്യാ​ന്ത​ര പു​ര​സ്‌​കാ​ര​ങ്ങ​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ അം​ഗീ​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ള്ള എ​ഡി​റ്റ​ര്‍ അ​പ്പു എ​ന്‍. ഭ​ട്ട​തി​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ത്രി​ല്ല​ര്‍ പ​ശ്ചാ​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് എ​സ്. സ​ഞ്ജീ​വാ​ണ്.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, മെ​ലാ​ഞ്ച് ഫി​ലിം ഹൗ​സ്, ടെ​ന്‍റ്പോ​ള്‍ മൂ​വീ​സ് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ല്‍ ആ​ന്‍റോ ജോ​സ​ഫ്, അ​ഭി​ജി​ത്ത് എം ​പി​ള്ള, ബാ​ദു​ഷ, സം​വി​ധാ​യ​ക​ന്‍ ഫെ​ല്ലി​നി ടി.​പി, ജി​നേ​ഷ് ജോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം.

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ന​യ​ന്‍​താ​ര എ​ന്നി​വ​രെ കൂ​ടാ​തെ മാ​സ്റ്റ​ര്‍ ഇ​സി​ന്‍ ഹാ​ഷ്, സൈ​ജു കു​റു​പ്പ്, വി​നോ​ദ് കോ​വൂ​ര്‍, ഡോ. ​റോ​ണി, അ​നീ​ഷ് ഗോ​പാ​ല്‍, സി​യാ​ദ് യ​ദു, സാ​ദി​ക്ക്, ദി​വ്യ​പ്ര​ഭ, ആ​ദ്യ പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.