ജ​യ​സൂ​ര്യ- നാ​ദി​ര്‍​ഷ ചി​ത്രം തു​ട​ങ്ങി
Friday, November 27, 2020 7:43 PM IST
ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണ്‍ ക​ര്‍​മ​വും എ​റ​ണാ​കു​ളം ലാ​ല്‍ മീ​ഡി​യ സ്റ്റു​ഡി​യോ​യി​ല്‍ ന​ട​ന്നു. കു​ട്ടി​ക്കാ​നം, മു​ണ്ട​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഡി​സം​ബ​ർ ആ​ദ്യ​വാ​രം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ജ​യ​സൂ​ര്യ​യ്ക്കൊ​പ്പം ജാ​ഫ​ര്‍ ഇ​ടു​ക്കി, ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന​ത് സു​നീ​ഷ് വ​ര​നാ​ട് ആ​ണ്. സു​ജേ​ഷ് ഹ​രി​യു​ടെ വ​രി​ക​ള്‍​ക്ക് നാ​ദി​ര്‍​ഷ സം​ഗീ​തം പ​ക​രു​ന്നു.

അ​രു​ണ്‍ നാ​രാ​യ​ണ്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​രു​ണ്‍ നാ​രാ​യ​ണ്‍ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.