"കൃ​ഷ്ണ​ൻ​കു​ട്ടി പ​ണി തു​ട​ങ്ങി'... ഉ​ട​ൻ ആ​രം​ഭി​ക്കു​ന്നു.
Saturday, November 14, 2020 6:51 PM IST
എ​ന്‍റെ മെ​ഴു​തി​രി അ​ത്താ​ഴ​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തിന്‍റെ സം​വി​ധാ​യ​ക​ൻ സൂ​ര​ജ്‌ ടോ​മും, നി​ർമാതാ​വ് നോ​ബി​ൾ ജോ​സും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. പെ​പ്പ​ർ കോ​ൺ സ്റ്റു​ഡി​യോ​സ് എ​ന്ന ബാ​ന​റി​ൽ ഒ​രു കോ​മ​ഡി ബേ​സ്ഡ് ഹൊ​റ​ർ ത്രി​ല്ല​റു​മാ​യാ​ണ് ഇ​ത്ത​വ​ണ ഇ​രു​വ​രും എ​ത്തു​ന്ന​ത്.

ന​വം​ബ​ർ 23 ന് ​തൊ​ടു​പു​ഴ​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും സാ​നി​യ അ​യ്യ​പ്പ​നുമാണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. പൊ​ടി​മീ​ശ മു​ള​യ്ക്ക​ണ കാ​ലം എ​ന്ന ഹിറ്റ് ഗാനമൊരു​ക്കി​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ ആ​ദ്യ​മാ​യി ഒ​രു സി​നി​മ​യ്ക്ക് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും ആ​ന​ന്ദിന്‍റേ​താ​ണ്. ഗാ​ന​ര​ച​ന ഹ​രി നാ​രാ​യ​ണ​ൻ.

ഹോം​ന​ഴ്സ് ആ​യ ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​വി​ചാ​രി​ത​മാ​യി സം​ഭ​വി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ വി​ക​സി​ക്കു​ന്ന​ത്. ഉ​ണ്ണി​ക്ക​ണ്ണ​നാ​യി വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ സ്ക്രീ​നി​ലെ​ത്തു​ന്നു.

മേ​ക്കിം​ഗി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജി​ത്തു ദാ​മോ​ദ​റും, സൗ​ണ്ട് ഡി​സൈ​നിം​ഗ് ബാ​ഹു​ബ​ലി, പ​ത്മാ​വ​ത് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സൗ​ണ്ട് ഡി​സൈ​ന​റും ദേശീയ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ജെ​സ്റ്റി​ൻ ജോ​സു​മാ​ണ്.

ചിത്രത്തിനു വേ​ണ്ടി വി​കൃ​തി, പാ.​വ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും, വി​എ​ഫ്എ​ക്സ് ആ​ർ​ട്ടി​സ്റ്റു​മാ​യ അ​ജീ​ഷ് പി ​തോ​മ​സ് ഒ​രു​ക്കി​യ ടൈ​റ്റി​ൽ അ​നി​മേ​ഷ​ൻ ഇ​തി​നോ​ട​കം ത​ന്നെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഇ​ഫാ​ർ മീ​ഡി​യ​യാ​ണ് ചിത്രത്തിന്‍റെ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.