പ്രിയദര്ശന് ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടേതായി പുറത്തുവിട്ട പുതിയ പോസ്റ്ററാണ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മകന് പ്രണവ് മോഹന്‍ലാലും ഈ പോസ്റ്ററിലുണ്ട്.
ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന് ആയി മോഹന്‍ലാല്‍ എത്തുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലം ആണ് പ്രണവ് അവതരിപ്പിക്കുന്നത്.
പ്രഭു, അര്ജുൻ, സുനില്‍ ഷെട്ടി, ഫാസിൽ, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശൻ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശൻ, നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആശിര്‍വാസ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റെര്ടെന്മെന്റ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, ഡോ. സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.