സൊറപറഞ്ഞ് ലാലേട്ടൻ; തുടരും പുതിയ പോസ്റ്റർ
Wednesday, December 18, 2024 11:33 AM IST
മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററെത്തി. ടാക്സി സ്റ്റാൻഡിൽ സഹപ്രവർത്തകർക്കൊപ്പം പത്രം വായിച്ചുനിൽക്കുന്ന മോഹൻലാലിനെയാണ് പുതിയ പോസ്റ്ററിൽ കാണുക.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. 100 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം നവംബർ ഒന്നിനാണ് പൂർത്തിയായത്.
ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയും അണിനിരക്കുന്നുണ്ട്. ദീർഘകാലത്തിന് ശേഷം ശോഭന മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ഫാമിലി ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിലാണ് ചിത്രീകരിച്ചത്.
സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കെ.ആർ. സുനിലിന്റെ കഥക്ക് തരുൺ മൂർത്തിയും കഥാകൃത്തും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം. ഷാജികുമാർ, എഡിറ്റിംഗ് -നിഷാദ് യൂസഫ്, ഷഫീഖ്, സംഗീതം ജയ്ക്സ് ബിജോയ്.
സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ - സമീര സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൺ പോടുത്താസ്, പിആർഒ - വാഴൂർ ജോസ്.