ഞാ​ൻ ത​ബ​ല​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ​പ്പോ​ൾ അ​ദ്ദേ​ഹം എ​നി​ക്ക് ജീ​വി​തം ത​ന്നെ​യാ​ണു ന​ൽ​കി​യ​ത്. സാ​ക്കി​ർ ഹു​സൈ​നു​വേ​ണ്ടി ത​ബ​ല​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഹ​രി​ദാ​സ് വ​ത്ക​റു​ടെ വാ​ക്കു​ക​ളാ​ണി​ത്. സാ​ക്കി​ർ ഹു​സൈ​ന്‍റെ പി​താ​വ് അ​ല്ലാ രാ​ഖ​യ്ക്കു​വേ​ണ്ടി​യും ത​ബ​ല നി​ർ​മി​ച്ചു​ന​ൽ​കി​യി​രു​ന്ന​ത് ഹ​രി​ദാ​സ് വ​ത്ക​റാ​യി​രു​ന്നു. ഈ ​ബ​ന്ധ​മാ​ണ് സാ​ക്കി​ർ ഹു​സൈി​ലൂ​ടെ തു​ട​ർ​ന്ന​ത്.

1998 മു​ത​ലാ​ണ് സാ​ക്കി​ർ ഹു​സൈ​നു ത​ബ​ല​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​ത്തു​ട​ങ്ങി​യ​തെ​ന്ന് ഹ​രി​ദാ​സ്(59) പ​റ​യു​ന്നു. മും​ബൈ​യി​ലെ ക​ഞ്ജു​ർ​മാ​ർ​ഗി​ലാ​ണ് ഹ​രി​ദാ​സി​ന്‍റെ ത​ബ​ല വ​ർ​ക്‌​ഷോ​പ്പ്. ഗു​രു​പൂ​ർ​ണി​മ​യി​ലാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​തെ​ന്ന് ഹ​രി​ദാ​സ് ഓ​ർ​ത്തെ​ട‌ു​ക്കു​ന്നു. “അ​ടു​ത്ത ദി​വ​സം, ഞാ​ൻ സിം​ല ഹൗ​സ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യി. ര​ണ്ട് മ​ണി​ക്കൂ​റോ​ളം സം​സാ​രി​ച്ചു”.

ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ജീ​വ​നാ​ന്ത ബ​ന്ധ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. ത​ബ​ല ട്യൂ​ൺ ചെ​യ്യു​ന്ന​തി​ൽ വ​ള​രെ ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ഹ​രി​ദാ​സ് പ​റ​യു​ന്നു. സാ​ക്കി​ർ ഹു​സൈ​ൻ ത​ബ​ല വാ​ദ​ന​ത്തി​ലെ മാ​സ്റ്റ​റാ​യി​രു​ന്നെ​ങ്കി​ൽ ഹ​രി​ദാ​സ് വ​ത്ക​ർ ത​ബ​ല നി​ർ​മാ​ണ​ത്തി​ലെ മാ​സ്റ്റ​റാ​യി​രു​ന്നു. സാ​ക്കി​ർ​ത​ന്നെ ഇ​ത് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

പ​ല​രും ത​ബ​ല​യു​ടെ ഭാ​ഗ​ങ്ങ​ൾ യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച​തി​നു ശേ​ഷം കൂ​ട്ടി​ച്ചേ​ർ​ക്കു​മ്പോ​ൾ ഹ​രി​ദാ​സ് ത​ബ​ല പൂ​ർ​ണ​മാ​യും കൈ​കൊ​ണ്ടാ​ണു നി​ർ​മി​ക്കു​ന്ന​ത്. ആ​ഴ്ച​ക​ൾ​കൊ​ണ്ടാ​ണ് ഒ​രു ത​ബ​ല പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഹ​രി​ദാ​സി​ന്‍റെ ത​ബ​ല​യോ​ളം വ​രി​ല്ല സാ​ധാ​ര​ണ ത​ബ​ല​യെ​ന്നു സാ​ക്കി​ർ ഹു​സൈ​ൻ ത​ന്‍റെ പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

പ​ശ്ചി​മ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ മി​റാ​ജ് സ്വ​ദേ​ശി​യാ​യ ഹ​രി​ദാ​സ് വ​ത്ക​ർ 1994ൽ ​മും​ബൈ​യി​ലെ​ത്തി. മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ ഹ​രി​ഭാ​വു വി​ശ്വ​നാ​ഥ് ക​മ്പ​നി​യി​ൽ ത​ബ​ല നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യാ​ണ് തു​ട​ങ്ങി​യ​ത്. മു​ത്ത​ച്ഛ​ൻ കേ​ര​പ്പ രാ​മ​ച​ന്ദ്ര വ​ത്ക​റി​ന്‍റെ​യും പി​താ​വ് രാ​മ​ച​ന്ദ്ര കേ​ര​പ്പ വ​ത്ക​റി​ന്‍റെ​യും പാ​ത പി​ന്തു​ട​രു​ന്നാ​ണ് ഹ​രി​ദാ​സ് ത​ബ​ല​നി​ർ​മാ​ണ​ത്തി​ലേ​ക്ക് വ​രു​ന്ന​ത്. ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ ത​ബ​ല​യു​ടെ സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ൾ പ​ഠി​ച്ചെ​ടു​ത്തു.

ഹ​രി​ദാ​സി​ന്‍റെ മ​ക്ക​ളാ​യ കി​ഷോ​റും മ​നോ​ജും പി​താ​വി​ന്‍റെ വ​ഴി​യി​ൽ ത​ബ​ല​യി​ൽ സം​ഗീ​തം മു​റു​ക്കി​കൊ​രു​ക്കു​ക‍​യാ​ണ്, ത​ബ​ല​വാ​ദ​ക​ർ വി​ര​ൽ​തൊ​ടു​മ്പോ​ൾ പൂ​വാ​യി വി​രി​യാ​ൻ.