ആ​ദ്യ സി​നി​മ തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യി​ട്ട് 20 വ​ര്‍​ഷ​മാ​യ​തി​ന്‍റെ ഓ​ര്‍​മ്മ പ​ങ്കു​വ​ച്ച് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ര​ളി ഗോ​പി. ലാ​ല്‍ ജോ​സ് സം​വി​ധാ​നം ചെ​യ്‌​ത ര​സി​ക​നി​ലൂ​ടെ​യാ​ണ് മു​ര​ളി ഗോ​പി ആ​ദ്യ​മാ​യി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഫേ​സ് ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​ന്‍ സി​നി​മ​യി​ല്‍ എ​ത്തി​യ​തി​ന്‍റെ 20 വ​ര്‍​ഷ​ത്തെ​ക്കു​റി​ച്ച് മു​ര​ളി ഓ​ർ​ത്തെ​ടു​ത്ത​ത്.

മു​ര​ളി​ഗോ​പി​യു​ടെ കു​റി​പ്പ്

""എ​ന്‍റെ ആ​ദ്യ ച​ല​ച്ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യി​ട്ട് 20 വ​ർ​ഷം തി​ക​യു​ന്ന ഈ ​വേ​ള​യി​ൽ, തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ ആ​ദ്യം ഓ​ർ​മ്മ​വ​രു​ന്ന​ത് ഈ ​ഷോ​ട്ടാ​ണ്. “ര​സി​ക​ന്‍റെ” ലൊ​ക്കേ​ഷ​ൻ.

കൊ​ച്ചി​യി​ലെ ര​വി​പു​ര​ത്തെ ഒ​രു കോ​ള​നി. മേ​ഘാ​വൃ​ത​മാ​യ പ​ക​ൽ.

ഗ്രൗ​ണ്ട് ലെ​വ​ലി​ൽ രാ​ജീ​വ് ര​വി ഫ്രെ​യിം വെ​ച്ചു. ലാ​ൽ ജോ​സ് പ​റ​ഞ്ഞു: “വ​ല​ത് കാ​ൽ വ​ച്ച് ക​യ​റി​ക്കോ...​ന​ട​ന്നോ...” ഞാ​ൻ ക​യ​റി. ന​ട​ന്നു. നാ​ളി​തു​വ​രെ, എ​ന്‍റെ സി​നി​മാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച​വ​ർ​ക്ക് ന​ന്ദി. നി​രു​ത്സാ​ഹി​ക​ൾ​ക്കും ന​ന്ദി.



പു​ക​ഴ്ത്തി​യ​വ​ർ​ക്കും ഇ​ക​ഴ്ത്തി​യ​വ​ർ​ക്കും ന​ന്ദി. സ്നേ​ഹി​ച്ച​വ​ർ​ക്കും വെ​റു​ത്ത​വ​ർ​ക്കും ന​ന്ദി. ക​ട​ന്ന് വ​ന്ന വ​ഴി​ക​ളി​ൽ, വെ​ളി​ച്ച​വും ഊ​ർ​ജ​വും ന​ൽ​കി​യ നി​ങ്ങ​ളേ​വ​രു​ടെ​യും മു​ന്നി​ൽ എ​ന്‍റെ വ​ന്ന​തും വ​രാ​നി​രി​ക്കു​ന്ന​തു​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് യാ​നം തു​ട​ര​ട്ടെ.''

ര​സി​ക​നി​ല്‍ വി​ല്ല​ന്‍ വേ​ഷ​ത്തി​ലാ​യി​രു​ന്നു മു​ര​ളി​ഗോ​പി​യു​ടെ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. ആ ​ചി​ത്ര​ത്തി​ലെ ത​ന്നെ ചാ​ഞ്ഞു നി​ക്ക​ണ പൂ​ത്ത​മാ​വി​ന്‍റെ എ​ന്ന പാ​ട്ടും പാ​ടി.