ഇത്തവണ സത്യം ഗോവർധനെ തേടിയെത്തും; എമ്പുരാനിലെ ഇന്ദ്രജിത്തിന്റെ ലുക്ക്
Tuesday, December 17, 2024 12:00 PM IST
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാനി’ലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്ത്. ഇന്ദ്രജിത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്. ഇത്തവണ സത്യം ഗോവർധനെ തേടിയെത്തുമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
എമ്പുരാനിൽ മുഴുനീള വേഷത്തിലാകും ഇന്ദ്രജിത്ത് എത്തുക. വിദേശത്ത് അടക്കം തനിക്ക് ഇത്തവണ ഷൂട്ട് ഉണ്ടായിരുന്നുവെന്ന് ഇന്ദ്രജിത്ത് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു.
ചിത്രം 2025 മാർച്ച് 27ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തും. പൃഥ്വിരാജിന്റെ വന്‍ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രത്തിന്റെ രണ്ടാം ഭാഗം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു.
ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്.
ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.