കൊ​ച്ചി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും ഹോ​ളി​വു​ഡ് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന തോ​മ​സ് ബെ​ര്‍​ളി (93) അ​ന്ത​രി​ച്ചു. ഹോ​ളി​വു​ഡ് സി​നി​മാ ലോ​ക​ത്തേ​ക്ക് എ​ത്തി​യ അ​പൂ​ര്‍​വം മ​ല​യാ​ളി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു തോ​മ​സ് ബെ​ര്‍​ളി.

വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കു​മ്പോ​ള്‍ സി​നി​മ പ​ഠി​ക്കാ​ന്‍ അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ ക​ലാ​കാ​ര​നാ​ണ് തോ​മ​സ് ബെ​ര്‍​ളി. 1954ല്‍ ​അ​ദ്ദേ​ഹം ഹോ​ളി​വു​ഡ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു. ഇം​ഗ്ലീ​ഷ് സി​നി​മ​ക​ള്‍​ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യെ​ഴു​തി. കാ​ലി​ഫോ​ര്‍​ണി​യ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലാ​യി​രു​ന്നു സി​നി​മാ പ​ഠ​നം.

സി​നി​മാ സം​വി​ധാ​ന​വും നി​ര്‍​മാ​ണ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളു​മാ​ണ് പ​ഠി​ച്ച​ത്. പ​ഠ​ന​കാ​ല​ത്ത് തോ​മ​സ് ബെ​ര്‍​ളി എ​ഴു​തി​യ ഒ​രു തി​ര​ക്ക​ഥ കിം​ഗ് ബ്ര​ദേ​ഴ്‌​സ് എ​ന്ന ക​മ്പ​നി സി​നി​മ​യാ​ക്കി. അ​ക്കാ​ല​ത്ത് അ​തി​ന് 2500 ഡോ​ള​ര്‍ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചു. പി​ന്നീ​ട് 15 വ​ര്‍​ഷ​ക്കാ​ലം അ​മേ​രി​ക്ക​യി​ലെ ടെ​ലി​വി​ഷ​ന്‍-​സി​നി​മ ക​മ്പ​നി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. ഇ​ക്കാ​ല​ത്താ​ണ് ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച​ത്. നി​ര​വ​ധി തി​ര​ക്ക​ഥ​ക​ളു​മെ​ഴു​തി.

ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് പ​ഠ​നം ക​ഴി​ഞ്ഞ കാ​ല​ത്താ​ണ് അ​ക്കാ​ല​ത്തെ പ്ര​മു​ഖ സം​വി​ധാ​യ​ക​നാ​യ വി​മ​ല്‍​കു​മാ​റി​നെ കാ​ണു​ന്ന​ത്. തി​ര​മാ​ല എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചു. ആ ​സി​നി​മ​യി​ല്‍ തോ​മ​സ് ബെ​ര്‍​ളി നാ​യ​ക​നാ​യി​രു​ന്നു. പ്ര​മു​ഖ ന​ട​ന്‍ സ​ത്യ​നാ​യി​രു​ന്നു ആ ​ചി​ത്ര​ത്തി​ല്‍ വി​ല്ല​ന്‍ വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​ത്. പ​ടം ഹി​റ്റാ​യി. പ​ക്ഷേ, സി​നി​മ​യ്ക്കു പി​ന്നാ​ലെ പോ​കാ​ന്‍ വീ​ട്ടു​കാ​ര്‍ അ​ദ്ദേ​ഹ​ത്തെ അ​നു​വ​ദി​ച്ചി​ല്ല.

കൊ​ച്ചി​യി​ലെ കു​രി​ശി​ങ്ക​ല്‍ ത​റ​വാ​ട്ടി​ലെ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കേ​ണ്ടി വ​ന്നു. വീ​ട്ടു​കാ​രു​ടെ നി​ര്‍​ബ​ന്ധ​ത്തി​ന് പ​ഠ​നം തു​ട​ര്‍​ന്നു. സി​നി​മ മാ​ത്ര​മേ പ​ഠി​ക്കൂ എ​ന്ന് ശ​ഠി​ച്ച അ​ദ്ദേ​ഹം അ​ങ്ങ​നെ​യാ​ണ് അ​മേ​രി​ക്ക​യി​ല്‍ പ​ഠ​ന​ത്തി​ന് എ​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് മ​ട​ങ്ങി 10 വ​ര്‍​ഷ​ത്തി​നു ശേ​ഷം ബെ​ര്‍​ളി വീ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി. 'ഇ​ത് മ​നു​ഷ്യ​നോ' എ​ന്ന ചി​ത്രം അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തു. കെ.​പി. ഉ​മ്മ​റാ​യി​രു​ന്നു ആ ​ചി​ത്ര​ത്തി​ല്‍ നാ​യ​ക​ന്‍.

12 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്തു. 'വെ​ള്ള​രി​ക്കാ​പ്പ​ട്ട​ണം' എ​ന്ന ചി​ത്ര​മാ​ണ​ത്. പ്രേം​ന​സീ​ര്‍ അ​ഭി​ന​യി​ച്ച മു​ഴു​നീ​ള ഹാ​സ്യ​ചി​ത്രം. ഇ​തി​ലെ പാ​ട്ടു​ക​ള്‍​ക്ക് ഈ​ണം ന​ല്‍​കി​യ​തും തോ​മ​സ് ബെ​ര്‍​ളി​യാ​യി​രു​ന്നു. സി​നി​മ​യും അ​തി​ലെ പാ​ട്ടു​ക​ളും ഹി​റ്റാ​യി​രു​ന്നു.

'ഹോ​ളി​വു​ഡ് ഒ​രു മ​രീ​ചി​ക' എ​ന്ന പേ​രി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മാ ജീ​വി​തം പു​സ്ത​ക​മാ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. അ​തു​ള്‍​പ്പെ​ടെ നാ​ല് പു​സ്ത​ക​ങ്ങ​ള്‍ അ​ദ്ദേ​ഹം ര​ചി​ച്ചു. ദീ​ര്‍​ഘ​കാ​ല​മാ​യി മ​ത്സ്യ​സം​സ്‌​ക​ര​ണ-​ക​യ​റ്റു​മ​തി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും കെ​ല്‍​സി​എ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​യ ഷെ​വ. കെ.​ജെ. ബ​ര്‍​ലി​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സോ​ഫി തോ​മ​സ്. മ​ക്ക​ള്‍: ടാ​നി​യ എ​ബ്ര​ഹാം, ത​രു​ണ്‍ കു​രി​ശി​ങ്ക​ല്‍, ടാ​മി​യ ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍: എ​ബ്ര​ഹാം തോ​മ​സ്, ജോ​ര്‍​ജ് ജേ​ക്ക​ബ്. സം​സ്‌​കാ​രം പി​ന്നീ​ട്.