കൊ​ല്ലം സു​ധി​യെ​യും കു​ടും​ബ​ത്തെ​യും വി​റ്റ് കാ​ശാ​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക ല​ക്ഷ്മി ന​ക്ഷ​ത്ര. മ​നഃ​സാ​ക്ഷി​ക്ക് നി​ര​ക്കാ​ത്ത​താ​യി താ​ൻ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ന്തു ന​ല്ല​ത് ചെ​യ്താ​ലും അ​തി​നെ മോ​ശ​മാ​യി പ​റ​യാ​ൻ ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ടെ​ന്നും ല​ക്ഷ്മി പ​റ​ഞ്ഞു. സാ​ജു ന​വോ​ദ​യ ത​നി​ക്കെ​തി​രെ പ​റ​ഞ്ഞ​തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

‘‘ന​മ്മ​ൾ എ​ന്ത് ന​ല്ല​ത് ചെ​യ്താ​ലും അ​തി​നെ മോ​ശ​മാ​യി പ​റ​യു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ൾ ഉ​ണ്ടാ​കും. ഞാ​ൻ അ​ത്ത​ര​ക്കാ​രെ നോ​ക്കു​ന്നി​ല്ല. എ​നി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​കാ​രെ​യും അ​ദ്ദേ​ഹ​ത്തെ​യും എ​ന്‍റെ വീ​ട്ടു​കാ​രെ​യും എ​ന്‍റെ മ​നഃ​സാ​ക്ഷി​യെ​യെ​യും മാ​ത്രം ഓ​ർ​ത്താ​ൽ മ​തി. ഈ ​പ​റ​യു​ന്ന ആ​ളു​ക​ളോ, എ​തി​ര് നി​ന്നി​ട്ടു​ള്ള ആ​ളു​ക​ളോ, അ​ല്ലെ​ങ്കി​ൽ മോ​ശം പ​റ​ഞ്ഞ​വ​രോ അ​വ​ർ എ​ന്ത് ചെ​യ്തെ​ന്നു മാ​ത്രം ആ​ലോ​ചി​ക്കു​ക.

എ​നി​ക്ക് അ​ങ്ങ​നെ ചെ​യ്ത​തി​ൽ ഒ​രു​പാ​ട് ആ​ത്മ​സം​തൃ​പ്തി​യു​ണ്ട്. എ​ത്ര​യോ ആ​ളു​ക​ൾ എ​ന്നെ ക​ണ്ടി​ട്ട് സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ ​പെ​ർ​ഫ്യൂ​മി​ന്‍റെ കാ​ര്യം ത​ന്നെ പ​റ​യാം. ഒ​രി​ക്ക​ൽ ഒ​രു ചേ​ച്ചി അ​വ​രു​ടെ അ​ച്ഛ​നെ കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ എ​ന്നോ​ട് പ​റ​ഞ്ഞു. ഒ​രു തോ​ർ​ത്ത് മാ​ത്രം ആ​ണ് അ​ച്ഛ​ന്‍റേ​താ​യി ആ ​ചേ​ച്ചി​യു​ടെ ക​യ്യി​ൽ ഉ​ള്ള​ത്. ആ ​തോ​ർ​ത്തു​മാ​യി അ​വ​ർ യൂ​സ​ഫ് ഭാ​യി​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു.

രേ​ണു ആ​ണ് യൂ​സ​ഫ് ഭാ​യി എ​ന്നൊ​രാ​ളെ​ക്കു​റി​ച്ച് എ​ന്നോ​ടു പ​റ​യു​ന്ന​ത്. രേ​ണു പ​റ​ഞ്ഞി​ട്ടാ​ണ് ഞാ​ൻ പോ​കു​ന്ന​തും. അ​വ​ർ ഹാ​പ്പി​യാ​ണ് ഞാ​നും ഹാ​പ്പി. എ​ന്‍റെ വീ​ട്ടു​കാ​ർ​ക്കും എ​ന്നെ അ​റി​യാം, അ​വ​രു​ടെ കു​ടും​ബ​ത്തി​നും അ​റി​യാം, അ​ത്ര മാ​ത്രം മ​തി. പി​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ക​ര​ണം, ഞാ​ൻ അ​വ​രെ​പ്പോ​ലെ അ​ല്ല. പ്ര​തി​ക​രി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​തെ​ന്‍റെ​യൊ​രു ഗ്രാ​റ്റി​റ്റ്യൂ​ഡ്.

ഏ​ഴു​വ​ർ​ഷ​മാ​യി ആ ​പ​രി​പാ​ടി തു​ട​ങ്ങി​യി​ട്ട്. നി​ങ്ങ​ളൊ​ക്കെ ത​ന്നെ പ​റ​യു​ന്നു​ണ്ട്, ഞ​ങ്ങ​ൾ​ക്കു മാ​റ്റം വേ​ണം എ​ന്നൊ​ക്കെ. ഒ​രു മാ​റ്റം പ്രേ​ക്ഷ​ക​രും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​കും. ഒ​രു താ​ത്ക്കാ​ലി​ക ബ്രേ​ക്ക് മാ​ത്ര​മേ ഉ​ള്ളൂ. അ​തു ക​ഴി​ഞ്ഞാ​ൽ ഉ​റ​പ്പാ​യും നി​ങ്ങ​ൾ​ക്ക് സ​ന്തോ​ഷി​ക്കാ​ൻ വ​കു​പ്പ് ഉ​ണ്ടാ​കും. ഇ​വ​ന്‍റ് പ​രി​പാ​ടി​ക​ളൊ​ക്കെ​യാ​യി ഞ​ങ്ങ​ളെ​ല്ലാം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

വീ​ട്ടി​ലെ ഒ​രം​ഗ​മാ​യാ​ണ് ആ​ളു​ക​ൾ എ​ന്നെ കാ​ണു​ന്ന​ത്. ആ ​സ്നേ​ഹ​വും പ​രി​ഗ​ണ​ന​യു​മൊ​ക്കെ ഉ​റ​പ്പാ​യും ഈ ​പ​രി​പാ​ടി​യി​ലൂ​ടെ സം​ഭ​വി​ച്ച​ത്. അ​തി​നു​ള്ള ന​ന്ദി​യും സ്നേ​ഹ​വും ഉ​റ​പ്പാ​യും ആ​രാ​ധ​ക​രോ​ട് ഉ​ണ്ട്. പി​ന്നെ മി​ണ്ടി ക​ഴി​ഞ്ഞാ​ൽ എ​ന്നെ എ​യ​റി​ൽ ആ​ക്കു​ന്ന ചി​ല ആ​ളു​ക​ൾ ഉ​ണ്ട്. ഇ​പ്പോ​ൾ അ​തും ട്രെ​ൻ​ഡ് ആ​ണ്. അ​തു​കൊ​ണ്ട് ഞാ​ൻ അ​തും ആ​സ്വ​ദി​ക്കു​ന്നു.’’–​ല​ക്ഷ്മി ന​ക്ഷ​ത്ര​യു​ടെ വാ​ക്കു​ക​ൾ.