സൂ​ര്യ​യു​ടെ 45ാം ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ഇ​ന്ദ്ര​ന്‍​സും സ്വാ​സി​ക​യും. നീ​ണ്ട 12 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഇ​ന്ദ്ര​ൻ​സ് ത​മി​ഴി​ൽ എ​ത്തു​ന്ന​ത്. തൃ​ഷ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ആ​ര്‍.​ജെ.​ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് സാ​യി അ​ഭ​യ​ങ്ക​ർ സം​ഗീ​ത​മൊ​രു​ക്കു​ന്നു.

അ​രു​വി, തീ​ര​ന്‍ അ​ധി​കാ​രം ഒ​ണ്‍​ട്ര്, കൈ​തി, സു​ല്‍​ത്താ​ന്‍, ഒ​കെ ഒ​രു ജീ​വി​തം തു​ട​ങ്ങി​യ ബ്ലോ​ക്ക്ബ​സ്റ്റ​റു​ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ളാ​യ ഡ്രീം ​വാ​രി​യ​ര്‍ പി​ക്‌​ചേ​ഴ്‌​സാ​ണ് "സൂ​ര്യ 45' നി​ർ​മി​ക്കു​ന്ന​ത്. ജി.​കെ.​വി​ഷ്ണു ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​ക്‌​ഷ​ന്‍ എ​ന്‍റ​ര്‍​ടൈ​ന​ര്‍ എ​ന്ന​തി​ലു​പ​രി ഹാ​സ്യ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ചി​ത്ര​മാ​ണ് സൂ​ര്യ 45 എ​ന്ന് ബാ​ലാ​ജി സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​സ്.​ആ​ര്‍.​പ്ര​കാ​ശ് ബാ​ബു​വും എ​സ്.​ആ​ര്‍.​പ്ര​ഭു​വും ചേ​ര്‍​ന്നു നി​ര്‍​മി​ക്കു​ന്ന ചി​ത്രം 2025ന്‍റെ ര​ണ്ടാം പ​കു​തി​യി​ല്‍ റി​ലീ​സ് ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.