തിയറ്ററുകളിൽ താരങ്ങളുടെ ക്രിസ്മസ് തിളക്കം
പ്രദീപ് ഗോപി
Monday, December 16, 2024 9:52 AM IST
ക്രിസ്മസ് കാലത്തു തിയറ്ററുകൾക്കും നക്ഷത്രത്തിളക്കം. നിരവധി ചിത്രങ്ങൾ ക്രിസ്മസ് കാലത്തേക്ക് ഒരുങ്ങി. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ആണ് ഈ ക്രിസ്മസ് സീസണിലെ പ്രധാന റിലീസ്. നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽതന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഉണ്ണി മുകുന്ദന് നായകനായി അഞ്ചു ഭാഷകളില്‍ പുറത്തുവരുന്ന മാര്‍ക്കോ ഈ ക്രിസ്മസിനു മറ്റൊരു ദൃശ്യവിരുന്നാകും. ധ്യാൻ ശ്രീനിവാസന്റെ ഐഡി, സുരാജ് വെഞ്ഞാറമൂടിന്റെ ഇഡി എന്നീ സിനിമകളും ക്രിസ്മസിനുണ്ട്.
ബറോസ്
1978ല്‍ തിരനോട്ടം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മോഹന്‍ലാല്‍ 47 വര്‍ഷങ്ങള്‍ക്കിപ്പുറം സംവിധായകനാകുന്നു. മോഹന്‍ലാല്‍ സംവിധായകനും നായകനുമാകുന്ന മെഗാ ബഡ്ജറ്റ് ത്രിഡി ചിത്രമാണ് ബറോസ്.
ആശിര്‍വാദ് സിനിമാസിന്റെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്ന്. മൈഡിയര്‍ കുട്ടിച്ചാത്തന് സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുക്കുന്നത്. ഗുരുസോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്, സാറാ വേഗ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളും അഭിനയിക്കുന്നു. കാമറ: സന്തോഷ് ശിവന്. എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമനാണ് മറ്റൊരു ആകർഷണം. സംഗീതം: ലിഡിയന് നാദസ്വരം. നിർമാണം: ആന്റണി പെരുന്പാവൂർ.
റൈഫിള്‍ ക്ലബ്
ദിലീഷ് പോത്തന്, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന റൈഫിള്‍ ക്ലബ് 19ന് റിലീസ് ചെയ്യും. അനുരാഗ് കശ്യപ് മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രംകൂടിയാണ്. നിർമാണം: ഒപിഎം സിനിമാസ്.
മാര്‍ക്കോ
മലയാള സിനിമയില്‍ ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായാണ് അഞ്ച് ഭാഷകളില്‍ ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ 20ന് റിലീസ് ചെയ്യുക. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്, യുക്തി തരേജ തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു.
ഇഡി (എക്സ്ട്രാ ഡീസന്റ്)
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ഇഡി (എക്സ്ട്രാ ഡീസന്റ്) 20ന് എത്തും. ഡാര്‍ക് ഹ്യൂമര്‍ ചിത്രത്തില്‍ ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, ദില്‍ന, പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ തുടങ്ങിയവർ വേഷമിടുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസ്.
ഐഡി
എസാ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മിച്ചു ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഐഡി. ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹീം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവന്‍ ഷാജോണ്‍, ഭഗത് മാനുവല്‍,ബോബന് സാമുവല്‍, ജോണി ആന്റണി, ജയകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
ജീവന്
വിനോദ് നാരായണന് രചനയും സംവിധാനവും നിര്‍വഹിച്ച ജീവന് ആണ് മറ്റൊരു ക്രിസ്മസ് കാല ചിത്രം. സിനു സിദ്ധാര്‍ഥ് ആണ് നായകൻ. സുനില്‍ പണിക്കര്‍, റൂബി ബാലന് വിജയന്, പ്രീതി ക്രിസ്റ്റീന പോള്‍, വിവിയ ശാന്ത്, സുഭാഷ് പന്തളം എന്നിവരാണ് മറ്റു താരങ്ങൾ. സിനു സിദ്ധാര്‍ഥ് തന്നെയാണ് ഛായാഗ്രഹണം.
വിടുതലൈ 2
വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന വെട്രിമാരൻ സിനിമ വിടുതലൈ 2 എന്ന പുതിയ തമിഴ് ചിത്രം 20ന് തിയറ്ററിലെത്തും. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
മഞ്ജു വാര്യരുടെ നാലാമത്തെ തമിഴ് സിനിമയാണ് വിടുതലൈ 2. അജിത്തിന്റെ തുനിവ്, രജനികാന്തിന്റെ വേട്ടയ്യന് തുടങ്ങിയ സിനിമകളില്‍ മഞ്ജു വാര്യര്‍ വേഷമിട്ടിരുന്നു.
എന്റെ പ്രിയതമന്
മിഥുന് മദന്‍, ദാലി കരണ്‍, ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി. സേതു രാജന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്റെ പ്രിയതമന് തിയറ്ററുകളിലെത്തി. ഇന്ദ്രന്‍സ്, സുധീഷ്, മധുപാല്‍, പി ശ്രീകുമാര്‍, പ്രേംകുമാര്‍, കൊച്ചുപ്രേമന്, ശിവജി ഗുരുവായൂര്‍, റിസബാവ, അനു, കെ പി എ സി ലളിത, അംബിക മോഹന്‍, ബേബി നയന തുടങ്ങിയ താരനിര.
ശ്വാസം
എക്കോസ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സുനില്‍ എ. സഖറിയ നിര്‍മിച്ചു ബിനോയ് വേളൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ശ്വാസം തിയറ്ററുകളിലെത്തി. ഒരു കൂടിയാട്ടക്കാരന്റെ ജീവിതകഥ പറയുന്നു. സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിൽ. അന്‍സില്‍, ആദര്‍ശ് സാബു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ടോം മാട്ടേല്‍ അജീഷ് കോട്ടയം, ആരാധ്യ മഹേഷ് തുടങ്ങിയവരും അഭിനയിക്കുന്നു.
കള്ളം
കാമിയോ എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറില്‍ എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രന് തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കള്ളം പ്രദര്‍ശനത്തിനെത്തി. യുവതാരങ്ങളായ ആദില്‍ ഇബ്രാഹിം, നന്ദനാ രാജന് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനായ ജിയോ ബേബി, കൈലാഷ്, ഷഹീന് സിദ്ധിക്ക്, അജാസ്, ദേവി കൃഷ്ണകുമാര്‍, സവിത ഭാസ്കര്‍, അഖില്‍ പ്രഭാകര്‍, ആന്‍ മരിയ, അനീറ്റ ജോഷി, ശോഭ പരവൂര്‍, ആശാദേവി, ശാന്തി മാധവി, ലക്ഷ്മി ദേവന് എന്നിവരും വേഷമിടുന്നു.
മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ ജനുവരി മൂന്നിന് റിലീസ് ചെയ്യും. യു ട്യൂബർ ജോബി വയലുങ്കലും പ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവരും അണിനിരക്കുന്നു. സംവിധായകൻ കൂടിയായ ജോബി വയലുങ്കലിന്റേതാണ് ചിത്രത്തിന്റെ കഥ.
കമ്യൂണിസ്റ്റ് പച്ച
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകന് ഷമീം മൊയ്തീന് സംവിധാനം ചെയ്ത കമ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന ചിത്രം ജനുവരി മൂന്നിനു തിയറ്ററുകളിലെത്തും. സംവിധായകന് സക്കരിയ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. അല്‍ത്താഫ് സലിം, നസ്ലിന് ജമീല സലീം, സജിന്‍ ചെറുകയില്‍, സരസ ബാലുശേരി, രഞ്ജി കണ്‍കോള്‍, വിജിലേഷ്, ബാലന് പാറക്കല്‍, ഷംസുദീന്‍ മങ്കരത്തൊടി, കുടശനാട് കനകം തുടങ്ങിയവർ വേഷമിടുന്നു.
ദേശക്കാരന്
തിറയാട്ടവും തെയ്യവും പൂര്‍ണമായും പശ്ചാത്തലത്തില്‍ വരുന്ന ആദ്യ മലയാളചിത്രമാണ് ദേശക്കാരന്. ഡോ. അജയ്കുമാര്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്നു. നിര്‍മാണം അനില്‍ ബാബു. സഹനിര്‍മാതാവ് ഡോ.ഹസീന ചോക്കിയില്‍. ജി. രവി, വിജയന് കാരന്തൂര്‍, ചെമ്പില്‍ അശോകന്, ശ്രീജിത്ത് കൈവേലി, ഗോപിക അനില്‍, പ്രിയ ശ്രീജിത്ത്, രമാ ദേവി, മാസ്റ്റര്‍ അസ്വന്‍ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളില്‍.
ഹണിറോസിന്റെ റേച്ചല്‍
ഹണിറോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന് എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന റേച്ചല്‍ ജനുവരി പത്തിനു ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും. അഞ്ചു ഭാഷകളിലായി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, ബൈജു എഴുപുന്ന, കലാഭവന്‍ ഷാജോണ്‍, റോഷന്, ചന്തു സലിം കുമാര്‍, ദിനേശ് പ്രഭാകര്‍, വന്ദിത, ജാഫര്‍ ഇടുക്കി, പോളി വത്സന്, ജോജി, വിനീത് തട്ടില്‍, രാധിക തുടങ്ങിയവരും വേഷമിടുന്നു.
ഉരുള്‍
ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചിത്രമാണ് ഉരുള്‍. ബില്‍ഡിംഗ് ഡിസൈനേഴ്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം മമ്മി സെഞ്ച്വറി സംവിധാനം ചെയ്തിരിക്കുന്നു. ജോണി എന്ന പ്രധാന കഥാപാത്രത്തെ റഫീക് ചോക്ളി അവതരിപ്പിക്കുന്നു. ദില്ലി മലയാളിയായ ടീന ബാടിയയാണ് നായിക.
എന്ന് സ്വന്തം പുണ്യാളന്
അര്ജുന് അശോകന്, ബാലു വര്‍ഗീസ്, അനശ്വര രാജന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളന് ജനുവരി പത്തിനു ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ചിത്രം കേരളത്തില്‍ വിതരണം ചെയ്യും.