ഒ​രു സെ​ക്ക​ൻ​ഡി​ൽ അ​ന്പ​തി​ലേ​റെ ത​വ​ണ ചി​റ​ക​ടി​ക്കും ഹ​മ്മിം​ഗ്ബേ​ർ​ഡ് എ​ന്ന ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ പ​ക്ഷി. ആ ​ചി​റ​ക​ടി​യു​ടെ മൂ​ള​ൽ ന​മു​ക്കു കേ​ൾ​ക്കാ​നാ​കും. അ​ത്ര​യും വേ​ഗ​ത്തി​ൽ ചി​റ​ക​ടി​ച്ച് വാ​യു​വി​ൽ നി​ശ്ച​ല​മാ​യി നി​ൽ​ക്കാ​നും ഈ ​കി​ളി​ക​ൾ​ക്കു ക​ഴി​യും. ആ ​ചി​റ​ക​ടി​ക​ൾ​ക്ക് ഒ​പ്പം​പി​ടി​ക്കാ​ൻ ഒ​രാ​ളു​ടെ വി​ര​ൽ​പ്പെ​രു​മാ​റ്റ​ങ്ങ​ൾ​ക്കു ക​ഴി​വു​ണ്ടാ​യി​രു​ന്നു. ത​ബ​ല​യി​ൽ വി​ര​ൽ​ച്ചി​റ​ക​ടി​ക​ൾ മു​ഴ​ങ്ങു​ന്പോ​ൾ ക​ട​ലി​ര​ന്പും, മ​ഴ​പെ​യ്യും, കാ​റ്റു​വീ​ശും... കേ​ൾ​വി​ക്കാ​ർ ചി​ര​ലെ​ങ്കി​ലും പ​റ​ഞ്ഞു​പോ​കും- വാ​ഹ്.. താ​ജ്!!

സ്പ്രിം​ഗ് പോ​ലു​ള്ള മു​ടി​യി​ഴ​ക​ൾ അ​ല​സം തു​ള്ളു​ന്പോ​ൾ അ​ന​ന്യ​മാ​യൊ​രു ചി​രി​വി​ട​രും. വാ​ഹ്!! അ​ത് ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​നാ​യി​രു​ന്നു- ത​ബ​ല​യു​ടെ മ​റു​വാ​ക്ക്! ആ ​ചി​റ​ക​ടി​യും മ​ഴ​യും കാ​റ്റും ഇ​നി​യി​ല്ല.

ചെ​റു​പ്പം​മു​ത​ൽ​ക്കേ സാ​ക്കി​റി​നും സം​ഗീ​ത​ത്തോ​ട് ഇ​ഷ്‌​ട​ക്കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്നു. മൂ​ന്നാം വ​യ​സ് മു​ത​ൽ പി​താ​വി​ൽ​നി​ന്ന് പ​ഖാ​വ​ജ് പ​രി​ശീ​ലി​ച്ചു. ഒ​രി​ക്ക​ൽ സ്കൂ​ളി​ൽ സാ​ക്കി​ർ പ​ങ്കെ​ടു​ത്ത സം​ഗീ​ത പ​രി​പാ​ടി അ​ച്ഛ​ൻ അ​ല്ലാ​ര​ഖാ കാ​ണാ​നി​ട​യാ​യി. നി​ന​ക്കു ത​ബ​ല പ​ഠി​ക്ക​ണോ​യെ​ന്ന് ആ ​ദി​വ​സ​മാ​ണ് അ​ദ്ദേ​ഹം മ​ക​നോ​ടു ചോ​ദി​ച്ച​ത്. വേ​ണ​മെ​ന്ന മ​റു​പ​ടി​ക്ക് ഒ​ട്ടും താ​മ​സ​മി​ല്ലാ​യി​രു​ന്നു. ന​ല്ല​കാ​ര്യം!, ന​മു​ക്ക് നാ​ളെ തു​ട​ങ്ങാം എ​ന്നാ​യി​രു​ന്നു അ​ല്ലാ​ര​ഖാ​യു​ടെ മ​റു​പ​ടി.

നെ​റു​ക​യി​ൽ തൊ​ട്ട്

ത​ബ​ല​വാ​ദ​ന​ത്താ​ൽ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ തൊ​ട്ടാ​ണ് ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​ൻ മ​ട​ങ്ങു​ന്ന​ത്. 73 വ​യ​സി​ന്‍റെ യു​വ​ത്വ​മു​ണ്ടാ​യി​രു​ന്നു കൂ​ട്ടി​ന്. പ​ത്മ​ശ്രീ, പ​ത്മ​ഭൂ​ഷ​ണ്‍, ഗ്രാ​മി പു​ര​സ്കാ​ര​ങ്ങ​ള​ട​ക്കം ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി. പ്ര​തി​വ​ർ​ഷം 150ലേ​റെ ക​ച്ചേ​രി​ക​ളാ​ണ് അ​ദ്ദേ​ഹം ന​ട​ത്താ​റു​ള്ള​ത്. ക​ച്ചേ​രി​ക​ളെ എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം ഇ​ങ്ങ​നെ മ​റു​പ​ടി പ​റ​യാ​റു​ണ്ട്: “അ​തൊ​രു സ​ന്തോ​ഷ​വും ഉ​ത്സാ​ഹ​വു​മാ​ണ്.......​സ്വ​യം പു​തു​ക്ക​ലാ​ണ്. അ​ത് വ​ല്ലാ​ത്തൊ​രു ഊ​ർ​ജം നി​റ​യ്ക്കും ഉ​ള്ളി​ൽ. സ്വ​യം മു​ഴു​കു​ന്പോ​ൾ എ​ന്തൊ​ക്കെ ചെ​യ്യു​മെ​ന്നു പ​റ​യാ​നാ​കി​ല്ല. അ​തു​ത​ന്നെ​യാ​ണ് ക​ച്ചേ​രി​ക​ൾ ന​ൽ​കു​ന്ന ആ​ന​ന്ദം. അ​ത് കേ​ൾ​വി​ക്കാ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യാം’’.