ചി​കി​ത്സ തു​ട​രു​ക​യാ​ണ്, ഒ​രു ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രും; ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് ശി​വ​രാ​ജ് കു​മാ​ർ
Friday, November 8, 2024 3:45 PM IST
ക​ന്ന​ട സൂ​പ്പ​ര്‍​താ​ര​മാ​യ ശി​വ​രാ​ജ് കു​മാ​ര്‍ ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ഭാ​യ്‌​ര​തി ര​ണ​ഗ​ലി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ലാ​ണ്. അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

താ​ന്‍ രോ​ഗ​ബാ​ധി​ത​നാ​ണെ​ന്നും ചി​കി​ത്സ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ രോ​ഗം സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ല്ല.

ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശി​വ​രാ​ജ് കു​മാ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്."" ഞാ​നും ഒ​രു മ​നു​ഷ്യ​നാ​ണ്, എ​നി​ക്ക് ഒ​രു പ്ര​ശ്‌​ന​മു​ണ്ട്. അ​തി​ന് വേ​ണ്ടി​യു​ള്ള ചി​കി​ത്സ ന​ട​ക്കു​ക​യാ​ണ്. നാ​ല് ത​വ​ണ​കൂ​ടി ചി​കി​ത്സ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ട് സെ​ഷ​നു​ക​ള്‍​ക്ക് ശേ​ഷം ഒ​രു ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്നും അ​ത് യു​എ​സി​ല്‍ ആ​യി​രി​ക്കു​മെ​ന്നും അ​ത് ക​ഴി​ഞ്ഞ് ഭേ​ദ​മാ​വാ​ന്‍ ഒ​രു​മാ​സം വേ​ണ്ടി​വ​രു​മെ​ന്നും അ​തി​ന് ശേ​ഷം താ​ന്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ചി​കി​ത്സ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജോ​ലി തു​ട​രു​ക​യാ​ണെ​ന്നും 45 എ​ന്ന വ​രാ​നി​രി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​യ്‌​ര​തി ര​ണ​ഗ​ലി​ന്‍റെ പ്ര​ചാ​ര​ണ ജോ​ലി​ക​ളി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.