‘പ​ണി’​ സി​നി​മ​യ്‌​ക്കെ​തി​രാ​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു
Friday, November 8, 2024 2:45 PM IST
പ​ണി സി​നി​മ​യ്‌​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു. പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ സി​നി​മ​യി​ല്‍ അ​തി​നു നി​ര​ക്കാ​ത്ത സം​ഭാ​ഷ​ണ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​രോ​പി​ച്ച് പ​ന​ങ്ങാ​ട് സ്വ​ദേ​ശി ബി​നു പി. ​ജോ​സ​ഫ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണു പി​ന്‍​വ​ലി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ മ​ന​സി​നെ ദോ​ഷ​ക​ര​മാ​യി സ്വാ​ധീ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണു സി​നി​മ​യെ​ന്നും അ​തി​നാ​ല്‍ എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ കേ​ന്ദ്ര സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​നു നി​ർ​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന​ത​ട​ക്ക​മാ​യി​രു​ന്നു ആ​വ​ശ്യം.

എ​ന്നാ​ല്‍ ഹ​ര്‍​ജി ത​ള്ളു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​ഞ്ഞ​തോ​ടെ​യാ​ണു ഹ​ര്‍​ജി​ക്ക​രാ​ന്‍ സ്വ​മേ​ധ​യാ ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ന്ന​താ​യി കോടതിയെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.