ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് ഇ​ട​മി​ല്ല, ഒ​റ്റ​ക്കൊ​മ്പ​ൻ അ​ടു​ത്ത വ​ര്‍​ഷം: സു​രേ​ഷ് ഗോ​പി
Thursday, November 7, 2024 1:13 PM IST
ഒ​റ്റ​ക്കൊ​മ്പ​ൻ സി​നി​മ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ ത​ള്ളി സു​രേ​ഷ് ഗോ​പി. പ്രോ​ജ​ക്ട് ഓ​ൺ ആ​ണെ​ന്നും ചി​ത്രം അ​ടു​ത്ത വ​ർ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​യു​ന്നു. സി​നി​മ​യു​ടെ ഒ​രു പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചാ​ണ് താ​രം അ​പ്ഡേ​ഷ​ൻ അ​റി​യി​ച്ച​ത്.

ക​രി​യ​റി​ലെ 250-ാം ചി​ത്ര​മാ​യ ഒ​റ്റ​ക്കൊ​മ്പ​ന്‍റെ ഒ​രു പോ​സ്റ്റ​ര്‍ ആ​ണ് അ​ത്. സു​രേ​ഷ് ഗോ​പി​യു​ടെ മു​ഖം കു​റ​ച്ച് മാ​ത്രം വ്യ​ക്ത​മാ​ക്കു​ന്ന പോ​സ്റ്റ​റി​ല്‍ അ​ദ്ദേ​ഹം താ​ടി​യു​ള്ള ഗെ​റ്റ​പ്പി​ലാ​ണ്. ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് ഇ​ട​മി​ല്ല എ​ന്ന അ​ടി​ക്കു​റി​പ്പും പോ​സ്റ്റ​റി​നൊ​പ്പം സു​രേ​ഷ് ഗോ​പി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ചി​ത്രം അ​ടു​ത്ത വ​ര്‍​ഷം റി​ലീ​സ് ചെ​യ്യും എ​ന്ന് സൂ​ചി​പ്പി​ച്ചു കൊ​ണ്ട് 2025 എ​ന്നും പോ​സ്റ്റി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്.




അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തോ​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​നാ​ണ് അ​ണി​യ​റ​ക്കാ​രു​ടെ പ​ദ്ധ​തി. സി​നി​മ അ​തേ വ​ർ​ഷം ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തേ​സ​മ​യം കേ​ന്ദ്ര സ​ഹ​മ​ന്ത്രി പ​ദ​വി കൂ​ടി വ​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി പ​ദ​വി​യി​ൽ ശ്ര​ദ്ധി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും സു​രേ​ഷ് ഗോ​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ സ​നി​മ അ​ഭി​ന​യം തു​ട​രു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.

കേ​ന്ദ്ര​മ​ന്ത്രി​യാ​യ ശേ​ഷം സു​രേ​ഷ് ഗോ​പി ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം ഒ​റ്റ​ക്കൊ​മ്പ​ന്‍റെ ചി​ത്രീ​ക​ര​ണം സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്നു താ​രം ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നും അ​ഭി​ന​യി​ക്കാ​ൻ അ​നു​വാ​ദം ല​ഭി​ക്കാ​ത്തി​നെ തു​ട​ർ​ന്ന് സി​നി​മ ഇ​തു​വ​രെ​യും തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​പ​ദ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് മ​റ്റു ജോ​ലി​ക​ൾ ചെ​യ്യാ​ൻ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പെ​രു​മാ​റ്റ​ച്ച​ട്ട​പ്ര​കാ​രം സാ​ധ്യ​മ​ല്ലെ​ന്ന് ലോ​ക്‌​സ​ഭാ മു​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പി.​ഡി.​ടി. ആ​ചാ​രി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

‘‘കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​പ​ദ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് മ​റ്റു ജോ​ലി​ക​ൾ ചെ​യ്യാ​ൻ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പെ​രു​മാ​റ്റ​ച്ച​ട്ട​പ്ര​കാ​രം സാ​ധ്യ​മ​ല്ല. അ​വ​ധി എ​ടു​ത്തു​പോ​ലും മ​റ്റു ജോ​ലി​ക്ക് പോ​കാ​ൻ പാ​ടി​ല്ല. സി​നി​മ​യോ, അ​ധ്യാ​പ​ന​മോ, മ​റ്റേ​തൊ​രു ജോ​ലി​യും ചെ​യ്യാ​ൻ ഒ​രു മ​ന്ത്രി​ക്ക് സാ​ധി​ക്കി​ല്ല. മു​ഴു​വ​ൻ​സ​മ​യ ജോ​ലി​യാ​യാ​ണ് മ​ന്ത്രി​പ​ദ​ത്തെ കാ​ണേ​ണ്ട​ത്.’’ പി.​ഡി.​ടി. ആ​ചാ​രി പ​റ​ഞ്ഞു.

എ​ന്നാ​ൽ താ​ൻ സി​നി​മ ചെ​യ്യു​മെ​ന്നും കേ​ന്ദ്ര​ത്തി​നോ​ട് അ​നു​വാ​ദം ചോ​ദി​ച്ചെ​ന്നു​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി ക​ഴി​ഞ്ഞ മാ​സം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

‘‘സി​നി​മ ഞാ​ൻ ചെ​യ്യും. അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടു​ണ്ട്, കി​ട്ടി​യി​ട്ടി​ല്ല. പ​ക്ഷേ സെ​പ്റ്റം​ബ​ർ ആ​റാം തി​യ​തി ഞാ​ൻ ഒ​റ്റ​ക്കൊ​മ്പ​ൻ തു​ട​ങ്ങു​ക​യാ​ണ്. എ​ല്ലാ​വ​രു​ടെ​യും ആ​ശീ​ർ​വാ​ദം ഉ​ണ്ടാ​ക​ണം. ഏ​താ​ണ്ട് 20, 22 സി​നി​മ​ക​ളു​ടെ സ്ക്രി​പ്റ്റ് ആ​ർ​ത്തി​യോ​ടെ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

എ​ത്ര പ​ടം ചെ​യ്യാ​നു​ണ്ടെ​ന്ന് അ​മി​ത് ഷാ ​ചോ​ദി​ച്ചു. 22 എ​ണ്ണ​മെ​ങ്കി​ലും ചെ​യ്യേ​ണ്ടി വ​രു​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം ആ ​പേ​പ്പ​റ് കെ​ട്ട് അ​ങ്ങ​നെ അ​ങ്ങ് എ​ടു​ത്ത് സൈ​ഡി​ലേ​ക്ക് എ​റി​ഞ്ഞു. പ​ക്ഷേ അ​നു​വ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഞാ​ൻ സെ​പ്റ്റം​ബ​ർ ആ​റി​ന് ഇ​ങ്ങോ​ട്ടു പോ​രും. എ​ന്‍റെ ജോ​ലി ചെ​യ്യാ​നാ​യി മി​നി​സ്ട്രി​യി​ൽ നി​ന്നു​ള്ള മൂ​ന്നോ നാ​ലോ പേ​ർ​ക്കൊ​രു ക്യാ​ബി​ൻ ഞാ​നോ നി​ർ​മാ​താ​വോ എ​ടു​ത്ത് കൊ​ടു​ക്ക​ണം. ഇ​നി അ​തി​ന്റെ പേ​രി​ല്‍ പ​റ​ഞ്ഞ​യ​യ്ക്കു​മെ​ങ്കി​ൽ ഞാ​ൻ ര​ക്ഷ​പ്പെ​ട്ടു.

തൃ​ശൂ​രു​കാ​രെ എ​നി​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണി​ക്കാ​ൻ പ​റ്റും. ഞാ​ൻ ഇ​തൊ​ന്നും ആ​ഗ്ര​ഹി​ച്ച​തു​മ​ല്ല, മോ​ഹി​ച്ച​തു​മ​ല്ല. എ​ന്‍റെ വി​ജ​യം ഒ​രു ച​രി​ത്ര​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. അ​തി​ന്‍റെ മ​ഹ​ത്വം പ​റ​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് വ​ഴ​ങ്ങേ​ണ്ടി​വ​ന്നു. ഞാ​ൻ എ​ന്നും എ​ന്‍റെ നേ​താ​ക്ക​ളെ അ​നു​സ​രി​ക്കും. സി​നി​മ എ​നി​ക്കു പാ​ഷ​നാ​ണ്. അ​തി​ല്ലെ​ങ്കി​ൽ ഞാ​ൻ ച​ത്തു​പോ​കും.'' അ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​തി​ങ്ങ​നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.