‘എ​ന്നി​ല​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന് ഹൃ​ദ​യ​ത്തി​ൽ നി​ന്ന് ന​ന്ദി’; പ്ര​തി​ക​ര​ണ​വു​മാ​യി നി​വി​ൻ പോ​ളി
Thursday, November 7, 2024 10:20 AM IST
ലൈം​ഗി​കാ​രോ​പ​ണ കേ​സി​ൽ ക്ലീ​ൻ​ചി​റ്റ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ര​സ്യ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ നി​വി​ൻ പോ​ളി. ആ​രോ​പ​ണം നേ​രി​ട്ട​പ്പോ​ൾ മു​ത​ൽ ഒ​പ്പം നി​ന്ന​വ​രോ​ടു​ള്ള ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് നി​വി​ന്‍റെ പോ​സ്റ്റ്.

‘എ​ന്നി​ല​ർ​പ്പി​ച്ച വി​ശ്വ​സ​ത്തി​നും ഒ​പ്പം നി​ന്ന​തി​നും നി​ങ്ങ​ളോ​രോ​രു​ത്ത​രു​ടെ​യും പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കും ഹൃ​ദ​യ​ത്തി​ൽ നി​ന്ന് ന​ന്ദി,’ നി​വി​ൻ കു​റി​ച്ചു.

സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നു വാ​ദ്ഗാ​നം ചെ​യ്ത് നി​വി​ന്‍ പോ​ളി ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​കേ​സി​ൽ ആ​റാം പ്ര​തി​യാ​യി​രു​ന്നു നി​വി​ൻ പോ​ളി. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു യു​വ​തി​യു​ടെ​യും ആ​രോ​പ​ണം.

എ​ന്നാ​ൽ, കേ​സ് അ​ന്വേ​ഷി​ച്ച കോ​ത​മം​ഗ​ലം ഊ​ന്നു​ക​ൽ പോ​ലീ​സ് നി​വി​ൻ പോ​ളി​ക്ക് കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. കോ​ത​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണു റി​പ്പോ​ർ​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.