കു​ട്ടി​ക​ളു​ടെ വി​കൃ​തി​ക​ളു​മാ​യി "സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ൻ'; ടീ​സ​ർ
Thursday, November 7, 2024 10:08 AM IST
അ​ജു വ​ർ​ഗീ​സ്, സൈ​ജു കു​റു​പ്പ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്ത്. ന​വാ​ഗ​ത​നാ​യ വി​നേ​ഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം ബ​ഡ്ജ​റ്റ് ലാ​ബ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ഷാ​ന്ത് കെ. ​പി​ള്ള, മു​ഹ​മ്മ​ദ് റാ​ഫി എം.​എ. എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ച​ത് മു​ര​ളി കൃ​ഷ്ണ​ൻ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, കൈ​ലാ​ഷ് എ​സ്. ഭ​വ​ൻ, വി​നേ​ഷ് വി​ശ്വ​നാ​ഥ് എ​ന്നി​വ​രാ​ണ്.

യു ​പി സ്കൂ​ൾ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ര​ണ്ട് കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സി​നി​മ ക​ഥ പ​റ​യു​ന്ന​ത്. മു​പ്പ​തി​ല​ധി​കം കു​ട്ടി​ക​ളാ​ണ് ഈ ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്. അ​തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച എ​ല്ലാ കു​ട്ടി​ക​ളേ​യും ഓ​ഡി​ഷ​ൻ വ​ഴി ക​ണ്ടെ​ത്തി, അ​വ​ർ​ക്ക് 15 ദി​വ​സം നീ​ണ്ടു നി​ന്ന അ​ഭി​ന​യ ക​ള​രി​യി​ലൂ​ടെ പ​രി​ശീ​ല​ന​വും അ​ണി​യ​റ​പ്ര​വ​ത്ത​ക​ർ ന​ൽ​കി​യി​രു​ന്നു. സാം ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് അ​ഭി​ന​യ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.



ഒ​രു യു.​പി. സ്കൂ​ളും അ​വി​ടു​ത്തെ കു​റ​ച്ചു കു​ട്ടി​ക​ളും അ​വ​ർ​ക്കി​ട​യി​ലെ ഇ​ണ​ക്ക​വും, പി​ണ​ക്ക​വും, കി​ട​മ​ത്സ​ര​വും വാ​ശി​യും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ലൊ​രു ര​സ​ത​ന്ത്ര​മു​ണ്ട്.

അ​ധ്യാ​പ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ, കു​ട്ടി​ക​ൾ​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട അ​ധ്യാ​പ​ക​ർ ഇ​തെ​ല്ലാം ഈ ​ചി​ത്ര​ത്തി​ൽ കോ​ർ​ത്തി​ണ​ക്കി​യി​രി​ക്കു​ന്നു. ഒ​പ്പം ര​സ​ക​ര​മാ​യ പ്ര​ണ​യ​വും എ​ല്ലാം ചേ​ർ​ന്ന ഒ​രു ക്ലീ​ൻ എ​ന്‍റ​ർ​ടൈ​ന​ർ. ന​മ്മു​ടെ ബാ​ല്യ​ങ്ങ​ളു​ടെ ഒ​രു നേ​ർ​ക്കാ​ഴ്ച്ച ത​ന്നെ​യെ​ന്ന് ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു പ​റ​യാം.

ശ്രീ​ക്കു​ട്ട​ൻ, അ​മ്പാ​ടി എ​ന്നി​വ​രെ യ​ഥാ​ക്ര​മം ശ്രീ​രം​ഗ് ഷൈ​ൻ, അ​ഭി​ന​വ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ജു വ​ർ​ഗീ​സും ജോ​ണി ആ​ന്‍റ​ണി​യും ഈ ​ചി​ത്ര​ത്തി​ലെ ര​ണ്ട് അ​ധ്യാ​പ​ക​രാ​ണ്. സൈ​ജു കു​റു​പ്പ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ന​ന്ദ് മ​ന്മ​ഥ​ൻ, ഗം​ഗ മീ​ര, ശ്രു​തി സു​രേ​ഷ്, അ​ജി​ഷ പ്ര​ഭാ​ക​ര​ൻ, ക​ണ്ണ​ൻ നാ​യ​ർ, ജി​ബി​ൻ ഗോ​പി​നാ​ഥ്, ശ്രീ​നാ​ഥ് ബാ​ബു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം- അ​നൂ​പ് വി. ​ഷൈ​ല​ജ, സം​ഗീ​തം/​പ​ശ്ചാ​ത്ത​ല സം​ഗീ​തം- പി.​എ​സ്. ജ​യ​ഹ​രി, എ​ഡി​റ്റിം​ഗ്- കൈ​ലാ​ഷ് എ​സ്. ഭ​വ​ൻ, വ​രി​ക​ൾ- വി​നാ​യ​ക് ശ​ശി​കു​മാ​ർ, മ​നു മ​ൻ​ജി​ത്, അ​ഹ​ല്യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ർ​മ്മ​ൽ ജോ​വി​യ​ൽ, പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.