കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കും, പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നി​ൽ ആ ​പ​വ​ർ​ഗ്രൂ​പ്പ്; സാ​ന്ദ്ര തോ​മ​സ്
Tuesday, November 5, 2024 12:29 PM IST
നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്ന് സാ​ന്ദ്ര തോ​മ​സ്. സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ താ​ൻ ന​ൽ​കി​യ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും എ​ത്ര മൂ​ടി വ​ച്ചാ​ലും സ​ത്യം പു​റ​ത്തു​വ​രി​ക ത​ന്നെ ചെ​യ്യു​മെ​ന്നും സാ​ന്ദ്ര തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

""തീ​ർ​ച്ച​യാ​യും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​യാ​ണ് എ​ന്നെ പു​റ​ത്താ​ക്കി​യ ഈ ​ന​ട​പ​ടി വ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് എ​ന്നെ പു​റ​ത്താ​ക്കു​ക എ​ന്ന തീ​രു​മാ​നം എ​ടു​ത്ത​ത് ത​ന്നെ. ആ​രൊ​ക്കെ ചേ​ർ​ന്ന് പു​റ​ത്താ​ക്കി എ​ന്ന് ചോ​ദി​ച്ചാ​ൽ അ​ത് ഭാ​ര​വാ​ഹി​ക​ൾ ഒ​ക്കെ ത​ന്നെ​യാ​ണെ​ന്നു പ​റ​യേ​ണ്ടി വ​രും. ഞാ​ൻ ആ​ർ​ക്കെ​തി​രെ ആ​ണോ കേ​സ് കൊ​ടു​ത്ത​ത് അ​വ​രും പി​ന്നെ സി​നി​മ​യി​ലെ പ​വ​ർ ഗ്രൂ​പ്പും ചേ​ർ​ന്നാ​കും എ​ന്നെ പു​റ​ത്താ​ക്കി​യ​ത്.

ഇ​വ​ർ എ​ത്ര മൂ​ടി വ​ച്ചാ​ലും സ​ത്യം പു​റ​ത്തു​വ​രും. ഒ​രു ജോ​ലി സ്ഥ​ല​ത്തെ ജോ​ലി​ക്കാ​ർ​ക്ക് ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ടാ​ൽ അ​ത് പോ​യി പ​റ​യാ​ൻ ഒ​രി​ട​മു​ണ്ട്. പ​ക്ഷേ ഞാ​ൻ ഒ​രു തൊ​ഴി​ലു​ട​മ​യാ​ണ്. എ​ന്നെ​പ്പോ​ലെ ഒ​രാ​ൾ​ക്ക് അ​ത് പോ​യി പ​റ​യാ​ൻ ഒ​രു ഇ​ട​മി​ല്ല. അ​തു​കൊ​ണ്ട് ഇ​തു​പോ​ലൊ​രു പ്ര​ശ്നം ഇ​നി ഇ​വി​ടെ ഉ​ണ്ടാ​ക​രു​ത് എ​ന്ന് ക​രു​തി​യി​ട്ടാ​ണ്, മ​റ്റു​ള്ള സ്ത്രീ​ക​ളു​ടെ കൂ​ടെ നി​ന്ന് പോ​രാ​ടാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ച​ത്.

സ്ത്രീ​ക​ൾ സി​നി​മ ഇ​ൻ​ഡ​സ്ട്രി​യ​ൽ സേ​ഫ് ആ​യി​രി​ക്ക​ണം അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ അ​വ​ർ​ക്കൊ​പ്പം​നി​ന്ന​ത്. എ​ന്നെ​പ്പോ​ലെ​യു​ള്ള മ​റ്റു നി​ർ​മാ​താ​ക്ക​ളാ​യ സ്ത്രീ​ക​ൾ​ക്കും ഒ​ക്കെ മോ​ശ​മ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ത് അ​വ​രൊ​ക്കെ തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​മു​ണ്ട്.

പ​ല​രും കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ പേ​ടി​യു​ള്ള​തു​കൊ​ണ്ടാ​ണ് മു​ന്നോ​ട്ടു വ​രാ​ത്ത​ത്. ഞ​ങ്ങ​ളെ പോ​ലെ​യു​ള്ള​വ​ർ​ക്ക് ഇ​ങ്ങ​നെ മു​ന്നോ​ട്ടു വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ ഒ​രു അ​ഭി​നേ​താ​വി​ന്‍റെ​യോ ടെ​ക്നി​ഷ്യ​ന്‍റെ​യോ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും.

അ​വ​രൊ​ക്കെ മു​ന്നോ​ട്ടു വ​ന്നു​ക​ഴി​ഞ്ഞാ​ൽ അ​വ​രൊ​ക്കെ നേ​രി​ടേ​ണ്ടി​വ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്താ​യി​രി​ക്കും. ഒ​രു പ​വ​ർ പൊ​സി​ഷ​നി​ൽ ഇ​രി​ക്കു​ന്ന നി​ർ​മാ​താ​വാ​യ എ​നി​ക്ക് ഇ​ത്ര​യും ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന​തെ​ങ്കി​ൽ ആ​ർ​ട്ടി​സ്റ്റു​ക​ൾ ഒ​റ്റ​യ്ക്കാ​ണ് ഇ​തെ​ല്ലാം നേ​രി​ടേ​ണ്ടി വ​രി​ക. അ​തൊ​ക്കെ വ​ള​രെ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്.

എ​ന്നെ ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ന്നും പു​റ​ത്തു നി​ന്നു​മൊ​ക്കെ പ​ല​രും വി​ളി​ച്ചി​രു​ന്നു. കേ​സി​ൽ നി​ന്ന് പി​ന്മാ​റ​ണം എ​ന്ന രീ​തി​യി​ലു​ള്ള സ​മ്മ​ർ​ദ്ദ​ങ്ങ​ൾ എ​നി​ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​നി ഒ​രി​ക്ക​ലും സി​നി​മ ചെ​യ്യാ​ൻ പ​റ്റി​ല്ല എ​ന്ന രീ​തി​യി​ലു​ള്ള ഭീ​ഷ​ണി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പ​ക്ഷേ ഞാ​ൻ കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ത​ന്നെ തീ​രു​മാ​നി​ച്ചു. എ​ന്‍റെ കേ​സ് എ​ന്നു പ​റ​യു​ന്ന​ത് എന്‍റെ ബോ​ധ്യ​മാ​ണ്. എ​നി​ക്ക് ഉ​ണ്ടാ​യ അ​നു​ഭ​വ​മാ​ണ്, അ​ത് സ​ത്യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഞാ​ൻ അ​തു​മാ​യി മു​ന്നോ​ട്ടു​പോ​കും.

എ​ന്‍റെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്തി ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തു​ത​ന്നെ​യാ​ണ് എ​സ്ഐ​ടി​യി​ൽ ഇ​രി​ക്കു​ന്ന കേ​സ്. ബി. ​രാ​ഗേ​ഷ്, ഔ​സേ​പ്പ​ച്ച​ൻ, അ​നി​ൽ തോ​മ​സ്, ആ​ന്‍റോ ജോ​സ​ഫ് ഇ​വ​ർ​ക്കെ​തി​രെ​യാ​ണ് ഞാ​ൻ കേ​സ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഈ ​നാ​ലു​പേ​രി​ൽ നി​ന്നാ​ണ് എ​നി​ക്ക് വ​ള​രെ മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​ത്. അ​ത് എ​നി​ക്ക് ഇ​ങ്ങ​നെ ഒ​രു പ​ബ്ലി​ക് മീ​ഡി​യ​യി​ൽ സം​സാ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് ഉ​ള്ള​ത് കൊ​ണ്ട് ആ​ണ് പ​റ​യാ​ത്ത​ത്. കേ​സ് എ​സ്ഐ​ടി​യി​ൽ ഇ​രി​ക്കു​ന്ന​തു​കൊ​ണ്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​യു​ക​യി​ല്ല.

ഒ​രു സ്ത്രീ​യെ​ന്ന നി​ല​യി​ൽ വ​ള​രെ മോ​ശം അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്. എ​നി​ക്ക് വ​ലി​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യ അ​നു​ഭ​വ​മാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ അ​സോ​സി​യേ​ഷ​നി​ൽ നി​ന്നും ഉ​ണ്ടാ​യ​ത്.

ആ ​കൂ​ട്ട​ത്തി​ൽ നി​ന്ന് ഒ​രാ​ൾ ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ മ​നഃ​പൂ​ർ​വം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ത് ഞാ​ൻ അ​റി​ഞ്ഞു ക​ഴി​ഞ്ഞി​ട്ട് എ​ങ്ങ​നെ​യാ​ണ് ഇ​ങ്ങ​നെ ഒ​രു അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ട് നി​ൽ​ക്കു​ക.

അ​തി​ന്‍റെ പി​റ്റേ​ദി​വ​സം ത​ന്നെ ഞാ​ൻ ഇ​വ​രെ വി​ളി​ച്ച് എ​ന്‍റെ ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ചു. ഞാ​ൻ ലി​സ്റ്റി​നോ​ട് പ​റ​ഞ്ഞു, അ​നി​ൽ തോ​മ​സി​നോ​ട് പ​റ​ഞ്ഞു, എ​ല്ലാ​വ​രോ​ടും പ​റ​ഞ്ഞു നി​ങ്ങ​ൾ ചെ​യ്ത​ത് ശ​രി​യാ​യി​ല്ല എ​ന്ന്. അ​നി​ൽ തോ​മ​സ്, ലി​സ്റ്റി​ൻ എ​ന്നി​വ​ർ എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു, എ​ന്നി​ട്ട് പോ​ലും അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​പ്പോ​ൾ ഞാ​ൻ ത​ക​ർ​ന്നു​പോ​യി.

മാ​ന​സി​ക​മാ​യി എ​നി​ക്ക് ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി, ഞാ​ൻ ഒ​രു പാ​നി​ക്ക് അ​റ്റാ​ക്കി​ലേ​ക്ക് വ​രെ പോ​യി. അ​തി​ൽ നി​ന്ന് റി​ക്ക​വ​ർ ചെ​യ്തു വ​രാ​ൻ ഇ​ത്ര​യും സ​മ​യം എ​ടു​ത്തു. എ​ന്നെ​പ്പോ​ലെ ധൈ​ര്യ​മു​ള്ള ഒ​രു സ്ത്രീ​ക്ക് ഇ​തി​ൽ നി​ന്ന് പു​റ​ത്ത് ക​ട​ക്കാ​ൻ ഇ​ത്ര​യും ദി​വ​സം ഉ​ണ്ടാ​യെ​ങ്കി​ൽ ഒ​രു സാ​ധാ​ര​ണ സ്ത്രീ​യു​ടെ കാ​ര്യം ഒ​ന്നാ​ലോ​ചി​ച്ചു നോ​ക്കൂ.

അ​ന്ന​ത്തെ ഒ​രു ദി​വ​സ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മ്പോ​ൾ എ​നി​ക്ക് ഇ​പ്പോ​ഴും വി​ഷ​മ​മാ​ണ് തോ​ന്നു​ന്ന​ത്. എ​നി​ക്ക് ഇ​പ്പോ​ഴും അ​തി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ. കേ​സു​മാ​യി മു​ന്നോ​ട്ട് വ​രു​ന്ന പ​ല സ്ത്രീ​ക​ളും ഇ​തേ അ​വ​സ്ഥ​യി​ലൂ​ടെ ത​ന്നെ ക​ട​ന്നു പോ​കും എ​ന്നു​റ​പ്പാ​ണ്.'' സാ​ന്ദ്ര പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.