ത​ഗ്ഗി​ന് വേ​ണ്ടി സം​സാ​രി​ക്കു​ന്ന​ത​ല്ല നി​ഖി​ല, ആ ​ക്യാ​ര​ക്ട​ര്‍ ഇ​നി മാ​റ്റാ​ന്‍ ക​ഴി​യി​ല്ല; ന​സ്ലി​ൻ
Tuesday, November 5, 2024 9:06 AM IST
ത​ഗ്ഗി​ന് വേ​ണ്ടി സം​സാ​രി​ക്കു​ന്ന​ത​ല്ല നി​ഖി​ല​യെ​ന്നും കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വെ​യ്ക്കാ​തെ സ്ട്രൈ​റ്റ് ആ​യി സം​സാ​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ തോ​ന്നു​ന്ന​തെ​ന്നും ന​ട​ൻ ന​സ്ലി​ൻ. ഒ​രാ​ളെ​യും വേ​ദ​നി​പ്പി​ക്കാ​ൻ വേ​ണ്ടി​യ​ല്ല നി​ഖി​ല അ​ങ്ങ​നെ പ​റ​യു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ലെ ത​ഗ്ഗ് റാ​ണി എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​ണ് നി​ഖി​ല വി​മ​ൽ. അ​ഭി​മു​ഖ​ങ്ങ​ളി​ൽ ന​ടി ന​ൽ​കു​ന്ന മ​റു​പ​ടി​യാ​ണ് ഇ​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ചി​ല​ർ നി​ഖി​ല​യു​ടെ ഈ ​സ്വ​ഭാ​വ​ത്തെ പു​ക​ഴ്ത്തു​മ്പോ​ൾ മ​റ്റു ചി​ല​ർ ഇ​തി​നെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​ണ് ന​സ്ലി​ൻ ന​ൽ​കി​യ​ത്. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​സ്ലീ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

ഒ​രി​ക്ക​ലും ത​ഗ്ഗി​ന് വേ​ണ്ടി പ​റ​യു​ന്ന​ത​ല്ല നി​ഖി​ലേ​ച്ചി. എ​നി​ക്ക് നി​ഖി​ലേ​ച്ചി​യേ​യും അ​വ​രു​ടെ അ​മ്മ​യേ​യും കു​ടും​ബ​ത്തേ​യും ന​ന്നാ​യി അ​റി​യാം. ഇ​വ​ൾ ചെ​റു​പ്പം മ​ത​ലേ ഇ​ങ്ങ​നെ​യാ​ണെ​ന്നാ​ണ് നി​ഖി​ലേ​ച്ചി​യു​ടെ അ​മ്മ ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

ആ ​ക്യാ​ര​ക്ട​ർ ഇ​നി മാ​റ്റാ​ൻ ക​ഴി​യി​ല്ല. നി​ഖി​ല എ​ന്ന വ്യ​ക്തി അ​ങ്ങ​നെ​യാ​ണ്. ഒ​രാ​ളെ​യും വേ​ദ​നി​പ്പി​ക്കാ​ൻ വേ​ണ്ടി​യ​ല്ല ന​ടി അ​ങ്ങ​നെ പ​റ​യു​ന്ന​ത്. ഇ​ങ്ങോ​ട്ട് കി​ട്ടു​ന്ന​താ​യി​രി​ക്കും തി​രി​ച്ച് അ​ങ്ങോ​ട്ടേ​ക്ക് പോ​കു​ന്ന​ത്. കാ​ര്യ​ങ്ങ​ള്‍ മ​റ​ച്ചു​വെ​യ്ക്കാ​തെ സ്‌​ട്രൈ​റ്റ് ആ​യാ​ണ് പ​റ​യു​ന്ന​ത്. അ​തൊ​രു ന​ല്ല ക്വാ​ളി​റ്റി ആ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​തെ​ന്നും ന​സ്ലി​ൻ വ്യ​ക്ത​മാ​ക്കി.

പ്രേ​മ​ലു​വി​ന് ശേ​ഷം ഗി​രീ​ഷ് എ.​ഡി​യും ന​സ്‌​ലെ​നും ഒ​ന്നി​ച്ച ഐ ​ആം കാ​ത​ല​ൻ റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ചി​ത്രം ന​വം​ബ​ർ ഏ​ഴി​ന് റി​ലീ​സ് ചെ​യ്യും. ത​ല്ലു​മാ​ല എ​ന്ന സൂ​പ്പ​ർ ഹി​റ്റ്‌ ചി​ത്ര​ത്തി​ന് ശേ​ഷം ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ല​പ്പു​ഴ ജിം​ഖാ​ന​യി​ലാ​ണ് ന​സ്ലി​ൻ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.