ഒ​ടു​വി​ൽ ആ ​നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത് ഷാ​രു​ഖ്; ഉ​ചി​ത​മാ‌​യ തീ​രു​മാ​ന​മെ​ന്ന് ആ​രാ​ധ​ക​രും
Tuesday, November 5, 2024 8:43 AM IST
സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന ശീ​ലം പൂ​ർ​ണാ​യി ഉ​പേ​ക്ഷി​ച്ച​താ​യി ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രു​ഖ് ഖാ​ൻ. താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തോ‌​ട​നു​ബ​ന്ധി​ച്ച് ഷാ​രു​ഖി​ന്‍റെ ബാ​ന്ദ്ര​യി​ലെ ഫാ​ൻ ക്ല​ബു​ക​ൾ ചേ​ർ​ന്ന് 'എ​സ്ആ​ർ​കെ ഡേ' ​എ​ന്ന പേ​രി​ൽ ഒ​രു ഇ​വ​ന്‍റ് ന​ട​ത്തി​യി​രു​ന്നു. ഈ ​ആ​ഘോ​ഷ​പ​രി​പാ​ടി​യി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

അ​തേ​സ​മ​യം പൂ​ർ‌​ണ​മാ​യും പു​ക​വ​ലി നി​ർ​ത്തു​ക അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഈ ​ശീ​ലം നി​ർ​ത്തു​മ്പോ​ൾ ശ്വാ​സം കി​ട്ടാ​ത്ത​ത് പോ​ലെ തോ​ന്നു​മെ​ന്ന് ക​രു​തി​യി​ല്ല. പ​ക്ഷേ തോ​ന്നു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത് ശ​രി​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ഷാ​രു​ഖ് പ​റ​ഞ്ഞു.

പു​ക​വ​ലി നി​ര്‍​ത്തു​ന്ന​തി​നു​ള്ള ഒ​രു റോ​ള്‍ മോ​ഡ​ലാ​യി സ്വ​യം ക​രു​തു​ന്നി​ല്ലെ​ന്നും ഷാ​രു​ഖ് പ​റ​ഞ്ഞു. ''നി​ങ്ങ​ള്‍​ക്കെ​ന്താ​ണോ ശ​രി​യെ​ന്ന് തോ​ന്നു​ന്ന​ത്, അ​ത് ചെ​യ്യു​ക... ഇ​ക്കാ​ര്യ​ത്തി​ല്‍ ഞാ​നൊ​രു റോ​ള്‍ മോ​ഡ​ല​ല്ല...'' ഷാ​രൂ​ഖ് ഫാ​ന്‍​സി​നോ​ട് പ​റ​ഞ്ഞു.

30വ​ര്‍​ഷം നി​ര്‍​ത്താ​തെ വ​ലി​ച്ച ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ പു​ക​വ​ലി ഉ​പേ​ക്ഷി​ക്കാ​ന്‍ ഞാ​ന്‍ ഉ​പ​ദേ​ശി​ക്കു​ന്ന​ത് ശ​രി​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല. പു​ക​വ​ലി​ക്കു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്ന് ന​മു​ക്കെ​ല്ലാം എ​പ്പോ​ഴു​മ​റി​യാം. നി​ര്‍​ത്താ​ന്‍ പ​റ്റി​യാ​ല്‍ ന​ല്ല​ത്. പ​റ്റു​ന്നി​ല്ലെ​ങ്കി​ല്‍ വ​ള​രെ മോ​ശം. നി​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മെ​ന്ന് തോ​ന്നു​ന്ന സ​മ​യ​ത്ത് അ​നു​യോ​ജ്യ​മാ​യ​ത് ചെ​യ്യു​ക. ഷാ​രൂ​ഖ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ടു​ത്ത പു​ക​വ​ലി​ക്കാ​ര​നാ​യി​രു​ന്നു ഷാ​രു​ഖ് ഖാ​ൻ. 2011-ല്‍ ​ഇ​ന്ത്യ ടു​ഡേ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഒ​രു ദി​വ​സം 100 സി​ഗ​ര​റ്റു​ക​ള്‍ വ​രെ വ​ലി​ക്കാ​റു​ണ്ടെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഞാ​ൻ വെ​ള്ളം കു​ടി​ക്കി​ല്ല. പ​ക​രം മു​പ്പ​ത് ക​പ്പ് ബ്ലാ​ക്ക് കോ​ഫി കു​ടി​ക്കും. എ​നി​ക്ക് സി​ക്സ്പാ​യ്ക്കു​ണ്ട്. താ​ൻ സ്വ​യം ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​മ്പോ​ൾ ത​ന്‍റെ കാ​ര്യ​ത്തി​ൽ മ​റ്റു​ള്ള​വ​ർ ശ്ര​ദ്ധ കൊ​ടു​ക്കു​ന്നെ​ന്നും താ​രം അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.