പണി സിനിമയെ വിമർശിച്ച് പോസ്റ്റിട്ടയാളെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജോജു ജോർജ്. ആ ഫോൺ വിളിക്കരുതായിരുന്നുവെന്നും കോലാഹലത്തിനിടയിൽ കോൾ ചെയ്തുപോയെന്നും ജോജു പറഞ്ഞു.
സൗദിയിലെ റിയാദില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് ജോജു ഇക്കാര്യം പറഞ്ഞത്. ""സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല, ടിക്കറ്റ് എടുത്ത് സിനിമ കണ്ട എല്ലാവരും അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയണം.
പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ ഉണ്ടായ കോലാഹലത്തില്‍ ഞാന്‍ ഒരു കോള്‍ ചെയ്തുപോയി. അത് വിളിക്കരുതായിരുന്നു'' ജോജു ജോര്‍ജ് പറഞ്ഞു.
ആദ്യമായിട്ടാണ് തന്റെ ഒരു സിനിമയ്ക്ക് തിയറ്ററുകളില്‍ ഇത്രയും സ്വീകരണം കിട്ടുന്നതെന്നും ജോജു കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗര്‍ സൂര്യ, ജുനൈസ് വി. പി, ബോബി കുര്യന് തുടങ്ങിയവരും ജോജുവിനൊപ്പം എത്തിയിരുന്നു.
തന്റെ സംവിധാന അരങ്ങേറ്റ ചിത്രം പണിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് ചര്‍ച്ചയും വിവാദവുമായിരുന്നു. ആദര്‍ശ് എച്ച്.എസ്. എന്നയാളെയാണ് ജോജു ഫോണില്‍ വിളിച്ചത്. ഇതിന്റെ ഓഡിയോ റെക്കോര്‍ഡ് ആദര്‍ശ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.