കൂ​ട്ട​രാ​ജി അം​ഗീ​ക​രി​ക്കു​ന്നി​ല്ല, അ​വ​രെ തൂ​ക്കി​യെ​ടു​ത്ത് കൊ​ണ്ടു​വ​ര​ണം: സു​രേ​ഷ് ഗോ​പി
Saturday, November 2, 2024 8:58 AM IST
അ​മ്മ​യ്ക്ക് എ​തി​രെ ദു​ഷ്പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പോ​രാ​ട​ണ​മെ​ന്ന് ന​ട​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി. അ​മ്മ സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ത്തി​നി​ട​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ഫെ​ഫ്ക​യ്ക്കു​മൊ​ക്കെ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ അ​മ്മ​യു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നു​ള്ള​തു​കൊ​ണ്ട് ത​ന്നെ അ​മ്മ​യു​ടെ ശ​ക്തി അ​ത്ര​യ്ക്ക് വ​ലു​താ​ണ്. എ​ക്സി​ക്യൂ​ട്ടീ​വ് ന​ൽ​കി​യ രാ​ജി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ബാ​ക്കി​യു​ള്ള അം​ഗ​ങ്ങ​ൾ അ​വ​രെ തൂ​ക്കി​യെ​ടു​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

സു​രേ​ഷ് ഗോ​പി​യു​ടെ വാ​ക്കു​ക​ൾ

ഇ​രു​ട്ട് വീ​ഴു​മെ​ന്ന ഒ​രു ധാ​ര​ണ പ​ര​ത്തി​യ​തി​ൽ നി​ന്ന് ഒ​രു ഇ​രു​ട്ടു​മി​ല്ല എ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ടാ​ണ് ഇ​ന്ന് ന​മ്മ​ൾ ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്. എ​ത്ര കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​ണ് അ​മ്മ എ​ന്ന ഈ ​സം​ഘ​ട​ന. ദി​ലീ​പി​ന്‍റെ വി​ഷ​യം വ​ന്ന​പ്പോ​ൾ മാ​റി നി​ൽ​ക്കു​ന്ന വ്യ​ക്തി എ​ന്ന നി​ല​യി​ൽ പോ​ലും മാ​ധ്യ​മ​ങ്ങ​ൾ എ​ന്നോ​ട് പ​ര​സ്യ​മാ​യി ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം കൊ​ടു​ക്കു​മ്പോ​ൾ സം​ഘ​ട​ന​യെ​യോ നേ​തൃ​ത്വ​ത്തെ​യോ ഇ​ന്ന് വ​രെ ഞാ​ൻ എ​തി​ർ​ത്തി​ട്ടി​ല്ല.

എ​നി​ക്ക് അ​തി​നു​ള്ള പൊ​രു​ളും വ​ക​യു​മു​ണ്ട് പ​ക്ഷെ ഞാ​ൻ ഒ​രി​ക്ക​ലും എ​തി​ർ​ത്ത് പ​റ​ഞ്ഞി​ട്ടി​ല്ല. അ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മൈ​ക്ക് നീ​ട്ടി​യ​പ്പോ​ൾ മാ​ത്രം ഞാ​ൻ ചോ​ദി​ച്ചു, മാ​സം 5000 രൂ​പ വ​ച്ച് കൊ​ടു​ക്കു​ന്ന സ​മ്പ്ര​ദാ​യം ഹോ​ളി​വു​ഡി​ൽ ഉ​ണ്ടോ എ​ന്ന്.

ന​മ്മ​ൾ പെ​ൻ​ഷ​ൻ എ​ന്നു​പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ല, കൈ​നീ​ട്ടം എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തൊ​രു സ​മ​ർ​പ്പ​ണ​മാ​ണ്. ന​മ്മു​ടെ ത​ന്നെ പി​ന്തു​ണ​യി​ൽ രം​ഗ​ത്തു​വ​ന്ന ഫെ​ഫ്ക എ​ന്ന സം​ഘ​ട​ന പോ​ലും അ​ത് ചെ​യ്യു​ന്നി​ല്ല.

ന​മ്മ​ൾ എ​വി​ടെ ചെ​ന്നാ​ലും അ​വി​ടെ ന​മു​ക്ക് സി​ൽ​വ​ർ സ്ക്രീ​ൻ ആ​ണ്. ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ന്ന സം​വി​ധാ​നം അ​നു​വ​ദി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി ആ​ക​ണം ന​ട​ക്കേ​ണ്ട​ത്. സ​മൂ​ഹ​ത്തി​ൽ ദു​ഷ്ട​ലാ​ക്കോ​ടെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ വാ​രി എ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ഉ​ണ്ടാ​കാം.

പ​ക്ഷേ, ഈ ​സം​ഘ​ട​ന ശ​ക്ത​മാ​യി നി​ല​നി​ൽ​ക്ക​ണം. ഞാ​ൻ വ​ഹി​ക്കു​ന്ന സ്ഥാ​ന​ത്തി​ന്‍റെ മാ​ന്യ​ത എ​നി​ക്ക് അ​റി​യാം. അ​ത് വ​ച്ചു​കൊ​ണ്ട് പ​റ​യു​ക​യാ​ണ്, ഇ​വി​ടെ ര​ണ്ടു​മാ​സ​ത്തി​ന് മു​ൻ​പ് സം​ഭ​വി​ച്ച കൂ​ട്ട രാ​ജി ഞാ​ൻ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ഞാ​ൻ അ​ത് പു​ച്ഛ​ത്തോ​ടെ എ​ഴു​തി ത​ള്ളു​ന്നു.

ഒ​രു വ​ലി​യ കൂ​ട്ടം ആ​ളു​ക​ളാ​ണ് അ​വ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​വ​ർ ചെ​യ്ത തെ​റ്റി​ന് മാ​പ്പ് പ​റ​ഞ്ഞ് മ​ര്യാ​ദ​യ്ക്ക് ഈ ​ക​സേ​ര​യി​ൽ വ​ന്നി​രി​ക്ക​ണം എ​ന്നാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്. ഇ​ല്ലെ​ങ്കി​ൽ അ​മ്മ​യി​ലെ അം​ഗ​ങ്ങ​ൾ സ്വ​മേ​ധ​യാ ജ​ന​റ​ൽ ബോ​ഡി വി​ളി​ച്ചു​കൂ​ട്ടി അ​വ​രെ ശി​ക്ഷി​ക്ക​ണം. ഈ ​സം​ഘ​ട​ന​യു​ടെ ബ​ല​വും ന​ന്മ​യും എ​ന്താ​ണെ​ന്ന് ദു​ഷ്ട​ലാ​ക്കി​ൽ ന​ട​ക്കു​ന്ന​വ​ർ​ക്ക് അ​റി​യി​ല്ല.

94ൽ ​രൂ​പ​ക​രി​ച്ച് 95ൽ ​ഒ​രു മെ​ഗാ ഷോ ​ന​ട​ത്തി ഇ​ന്ന് ഇ​വി​ടെ വ​രെ എ​ത്തി നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഈ ​കൂ​ട്ടം അ​ന്ത​സോ​ടെ നി​ല നി​ൽ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും പ​ണം സ്വ​രൂ​പി​ക്ക​ണ​മെ​ങ്കി​ൽ ന​മ്മ​ൾ വേ​ണം. അ​തു​കൊ​ണ്ട് ന​മ്മ​ൾ അ​മ്മ​യി​ലെ ജ​ന​ങ്ങ​ളു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു ജ​ന​റ​ൽ ബോ​ഡി വി​ളി​ച്ചു​കൂ​ട്ടി ആ​ദ്യ​ത്തെ ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത് രാ​ജി​വ​ച്ചു പോ​യ​വ​ർ​ക്കെ​തി​രെ ആ​ണ്.

അ​വ​രെ കു​ത്തി​ന് പി​ടി​ച്ചു കൊ​ണ്ടു​വ​ര​ണം. അ​വ​ർ ഇ​ന്ന് വ​രാ​ത്ത​തി​ൽ ഞാ​ൻ തെ​റ്റൊ​ന്നും പ​റ​യു​ന്നി​ല്ല. അ​മ്മ​യു​ടെ അ​ന്ത​സ്സ് ചോ​ദ്യം ചെ​യ്യാ​ൻ ആ​ർ​ക്കെ​ങ്കി​ലും ച​ങ്കൂ​റ്റ​മു​ണ്ടോ? ഈ ​സ്വ​ത്ത് വാ​ങ്ങി​യ​തി​ൽ ന​മ്മ​ൾ ഒ​രു ക​ടം വാ​ങ്ങി​യ​തും ആ ​ക​ടം വീ​ട്ടാ​ൻ ന​മ്മ​ൾ ഒ​രു പ​രി​പാ​ടി ന​ട​ത്തി​യ​തി​ൽ ആ​രു​ടെ​യൊ​ക്കെ സ​ഹ​ക​ര​ണം ഉ​ണ്ടാ​യി എ​ന്നും ന​മു​ക്ക​റി​യാം.

അ​മ്മ​യ്ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ള​നാ​ണ​യ​ങ്ങ​ൾ​ക്ക് ദൈ​വ​മു​ണ്ടെ​ങ്കി​ൽ ഈ ​സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം വ​രു​ന്ന​ത് ന​മു​ക്ക് കാ​ണാം. അ​മ്മ തി​രി​ച്ചു വ​രു​ന്ന​തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ന​മ്മ​ൾ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം.

ഞാ​ൻ എ​ന്നും ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ത്തി​ന് ആ​രോ​പ​ണം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ളാ​ണ്. അ​താ​ണ് തൃ​ശൂ​ർ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ക്ഷേ, അ​ത് നേ​രി​ടു​ന്ന​ത് എ​നി​ക്കൊ​രു ത്രി​ല്ലാ​ണ്. ആ ​ത്രി​ല്ല് അ​മ്മ​യി​ലെ എ​ല്ലാ​വ​ർ​ക്കും വേ​ണം.

പോ​രാ​ടു​ന്ന​വ​ന് മാ​ത്ര​മേ ഉ​യ​ർ​പ്പു​ള്ളൂ, പ​കു​തി​വ​ഴി ഇ​ട്ടി​ട്ട് ഓ​ടു​ന്ന​വ​നി​ല്ല. ഞാ​ൻ കൃ​ഷ്ണ​നെ​യും ക്രി​സ്തു​വി​നെ​യും ഒ​രു​പോ​ലെ കാ​ണു​ന്ന​വ​നാ​ണ്. ച​വി​ട്ടി അ​ര​യ്ക്ക​പ്പെ​ടു​മ്പോ​ഴും നീ ​നി​ന്‍റെ നാ​ഥ​നെ വാ​രി​പു​ണ​രു​ക, നി​ന​ക്കു വേ​ണ്ടി പോ​രാ​ടാ​നു​ള്ള പ​ട​യാ​ളി​ക​ളെ അ​വ​ൻ വി​ട്ടു​ത​രും.

എ​ന്‍റെ കൂ​ടെ ജ​ന​ങ്ങ​ൾ എ​ന്ന പ​ട​യാ​ളി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ന​മ്മു​ടെ സം​ഘ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ത​ച്ചു​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ത​ക​ർ​ക്കാ​നും ജ​നം ന​മ്മോ​ടൊ​പ്പം നി​ൽ​ക്കും. ന​മ്മു​ടെ ഒ​ത്തൊ​രു​മ ന​മ്മ​ൾ പ്ര​ക​ട​മാ​ക്ക​ണം എ​ന്ന് മാ​ത്രം ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ ​കേ​ര​ള​പ്പി​റ​വി അ​മ്മ​യു​ടെ പു​നഃ​പി​റ​വി​യു​ടെ ദി​നം കൂ​ടി​യാ​ക​ട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.