താരസംഘടനയായ "അമ്മ'യില്‍ പുതിയ കമ്മിറ്റിയുണ്ടാകുമെന്ന് നടനും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപി. കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളത്തെ അമ്മ ആസ്ഥാനത്ത് നടന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അതിനുള്ള തുടക്കം താന്‍ കുറിച്ചിട്ടുണ്ട്. നടന് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം പഴയ കമ്മിറ്റി തിരിച്ചുവരുമെന്നാണ് താരങ്ങളായ ജയന് ചേര്‍ത്തലയും വിനു മോഹനും ധര്മജന് ബോള്‍ഗാട്ടിയും പറയുന്നത്. അമ്മ സംഘടന ഇപ്പോഴും സജീവമാണെന്ന് വിനു മോഹന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.