ദീപാവലി ആഘോഷമാക്കി ഗായിക അമൃത സുരേഷും കുടുംബവും. യുട്യൂബ് വീഡിയോയിലൂടെയാണ് ഗായിക ആഘോഷനിമിഷങ്ങൾ പങ്കുവച്ചത്. നീണ്ട 14 വർഷത്തെ വേദനകൾ മറികടന്ന് തങ്ങൾ അൽപം സന്തോഷത്തിലേക്ക് എത്തിയെന്നും ഉപദ്രവങ്ങളൊന്നുമില്ലാത്ത സമാധാനമുള്ള ഒരു ദീപാവലി ദിനമാണ് കടന്നു പോകുന്നതെന്നും അമൃത വീഡിയോയിൽ പറയുന്നുണ്ട്.
അമ്മ ലൈലയും സഹോദരി അഭിരാമിയും അമൃതയുടെ മകൾ അവന്തികയും ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്നു. തങ്ങളെ മനസ്സിലാക്കി കൂടെ നിന്നതിന് പ്രേക്ഷകരോടു നന്ദി പറയുകയാണെന്ന് അഭിരാമിയും അമ്മ ലൈലയും പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കടന്നുപോയത്. മനസിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്കു മടങ്ങി വരുമെന്നും അമൃത സുരേഷ് പറഞ്ഞു.
അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നു പറഞ്ഞ അമൃതയും അഭിരാമിയും, അച്ഛൻ ഉണ്ടായിരുന്ന കാലത്തെ ആഘോഷനിമിഷങ്ങൾ ഓർത്തെടുക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.