മലയാള സിനിമയിൽ പഞ്ച് ഡയലോഗുകൾ കുറവാണെന്ന് നടൻ ദുൽഖർ സൽമാൻ. അത് പറയാനുള്ള അവകാശം സൂപ്പർസ്റ്റാറുകൾക്ക് മാത്രമാണെന്നും നമ്മളൊക്കെ പഞ്ച് ഡയലോഗ് പറഞ്ഞു തുടങ്ങിയാൽ അത്രയ്ക്കൊന്നും ആയിട്ടില്ലെന്ന് പറയുമെന്നും ദുൽഖർ സൽമാൻ പറയുന്നു. ലക്കി ഭാസ്കർ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
നമ്മുടെ മലയാളം സിനിമയിൽ പഞ്ച് ഡയലോഗുകൾ കുറവാണ്. പഞ്ച് ഡയലോഗുകൾ പറയാനുള്ള അർഹതയും അതിന്റെ റൈറ്റ്സും കൊടുത്തിരിക്കുന്നത് വലിയ സൂപ്പർസ്റ്റാറുകൾക്ക് മാത്രമാണ്.
നമ്മളൊക്കെ പഞ്ച് ഡയലോഗ് പറഞ്ഞു തുടങ്ങിയാൽ എടാ, നീ അതിന് അത്രക്കൊന്നും ആയിട്ടില്ലെന്ന് പറയുന്നത് കേൾക്കേണ്ടി വരും. ഞാനൊക്കെ അത് പിടിച്ചാല്‍ ചിലപ്പോള്‍ അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല. അത്തരത്തിലുള്ള ഡയലോഗുകളെല്ലാം പറയാന്‍ ഇനിയും കുറച്ച് കാലം കൂടി എടുക്കുമായിരിക്കും. ദുൽഖർ പറഞ്ഞു.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലാണ് ഒരുങ്ങിയത്. തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ഇന്നാണ് തിയേറ്ററുകളിലെത്തിയത്.
100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം 1980-1990 കാലഘട്ടത്തെ കഥയാണ് പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്ക്കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.