ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​ച്ചു, ഇ​നി വേ​റെ​യെ​ന്തെ​ങ്കി​ലും? കൈ​കൂ​പ്പി ആ​ന്‍റ​ണി; ഒ​രു പ​റ​ക്കും ത​ളി​ക കൂ​ടി​യാ​കാ​മെ​ന്ന് ടൊ​വീ​നോ
Tuesday, October 22, 2024 3:03 PM IST
ന​ട​ൻ പൃ​ഥ്വി​രാ​ജ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ‘‘ലെ ​ആ​ന്‍റ​ണി: ഹെ​ലി​കോ​പ്റ്റ​ർ വ​രും എ​ന്ന് ഞാ​ൻ പ​റ​ഞ്ഞു… ഹെ​ലി​കോ​പ്റ്റ​ർ വ​ന്നു ! ഇ​നി വേ​റെ എ​ന്തെ​ങ്കി​ലും?’’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ത​ന്‍റെ​യൊ​പ്പം തൊ​ഴു​കൈ​യോ​ടെ ഇ​രി​ക്കു​ന്ന ആ​ന്‍റ​ണി​യു​ടെ ഒ​രു ചി​ത്ര​മാ​ണ് പൃ​ഥ്വി​രാ​ജ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

പൃ​ഥ്വി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നോ​ട് ‘ഹെ​ലി​കോ​പ്റ്റ​ർ’ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യം ആ​രാ​ധ​ക​രെ​ല്ലാം ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​സ​ക​ര​മാ​യ ഈ ​പോ​സ്റ്റ് പൃ​ഥ്വി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​രാ​ധ​ക​രും സ​ഹ പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് പോ​സ്റ്റി​നു ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്.




അ​തി​ൽ ഏ​റ്റ​വും ര​സ​ക​ര​മാ​യ ക​മ​ന്‍റ് ന​ട​ൻ ടൊ​വീ​നോ തോ​മ​സി​ന്‍റേ​താ​ണ്. ‘‘ഇ​നി ഒ​രു പ​റ​ക്കും ത​ളി​ക ആ​കാം’’ എ​ന്നാ​ണ് ടൊ​വി​യു​ടെ ക​മ​ന്‍റ്. പു​ഞ്ചി​രി​ക്കു​ന്ന സ്മൈ​ലി​ക​ളോ​ടെ​യാ​യി​രു​ന്നു സു​പ്രി​യ​യു​ടെ മ​റു​പ​ടി.

പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘എ​മ്പു​രാ​ൻ’ നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ ആ​ശീ​ർ​വാ​ദ് സി​നി​മാ​സും ലൈ​കാ പ്രൊ​ഡ​ക്‌​ഷ​നും ചേ​ർ​ന്നാ​ണ്. മോ​ഹ​ൻ​ലാ​ൽ, പൃ​ഥ്വി​രാ​ജ്, മ​ഞ്ജു വാ​ര്യ​ർ, ടൊ​വീ​നോ തോ​മ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ഷൈ​ൻ ടോം ​ചാ​ക്കോ, സാ​നി​യ ഇ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.