മാ​ത്യു തോ​മ​സി​നൊ​പ്പം ദേ​വി​ക; പു​തി​യ ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി
Tuesday, October 22, 2024 12:51 PM IST
യു​വ​ന​ട​ൻ മാ​ത്യു തോ​മ​സ്, ഞാ​ൻ പ്ര​കാ​ശ​ൻ ഫെ​യിം ദേ​വി​ക സ​ഞ്ജ​യ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ൺ ലാ​ൽ രാ​മ​ച​ന്ദ്ര​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു.

അ​ഡ്വ​ക്കേ​റ്റ് പി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ നി​ർ​മാ​താ​വ് ഗൗ​ര​വ് ച​നാ​ന ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ജ​ഗ​ദീ​ഷ്, മ​ണി​ക്കു​ട്ട​ൻ, നോ​ബി, സ്ഫ​ടി​കം ജോ​ർ​ജ്, അ​ഖി​ൽ ക​വ​ലി​യൂ​ർ, കു​ട​ശ​നാ​ട് ക​ന​കം എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ക​രി​ങ്കു​ന്നം സി​ക്സ്, വേ​ട്ട എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് സം​വി​ധാ​യ​ക​ൻ അ​രു​ൺ​ലാ​ൽ രാ​മ​ച​ന്ദ്ര​ൻ. ലൂ​സി​ഫ​ർ സ​ർ​ക്ക​സി​ന്‍റെ ബാ​ന​റി​ൽ ഗൗ​ര​വ് ച​നാ​ന നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ധി​ൻ അ​ബി അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ക്കു​ന്നു.

സം​ഗീ​തം-​നി​പി​ൻ ബെ​സെ​ന്‍റ് എ​ൻ., മ്യൂ​സി​ക് റി​ലീ​സ്-​ലൂ​സി​ഫ​ർ മ്യൂ​സി​ക്, എ​ഡി​റ്റ​ർ-​കി​ര​ൺ വി. ​അം​ബി​ക. കോ ​പ്രൊ​ഡ്യൂ​സ​ർ- ഗ​രി​മ വൊ​ഹ്റ, അ​സോ​സി​യേ​റ്റ് പ്രൊ​ഡ്യൂ​സ​ർ-​അ​ർ​ച്ചി​ത് ഗോ​യ​ൽ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​ജി​നു പി.​കെ., ഹെ​ഡ് ഓ​ഫ് പ്രൊ​ഡ​ക്ഷ​ൻ-​രാ​ങ്കേ​ന്ത് പൈ(​കാ​സ്റ്റ്മി പെ​ർ​ഫെ​ക്റ്റ്)

ക​ല-​ബോ​ബ​ൻ, മേ​ക്ക​പ്പ്-​സി​ജേ​ഷ് കൊ​ണ്ടോ​ട്ടി, കോ​സ്റ്റ്യൂം​സ്-​ഷി​നു ഉ​ഷ​സ്സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​ഷ്ണു ച​ന്ദ്ര​ൻ, സ്റ്റി​ൽ​സ്-​ന​ന്ദു ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്-​അ​ബി​ൻ എ​ട​വ​ന​ക്കാ​ട്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​അ​ക്ഷ​യ് മ​നോ​ജ്,പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.