വി​വാ​ഹം അ​ടു​ത്തു, ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി; നാ​ഗ​ചൈ​ത​ന്യ-​ശോ​ഭി​ത വി​വാ​ഹ​ഒ​രു​ക്ക​ങ്ങ​ൾ
Tuesday, October 22, 2024 11:14 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​കം ആ​കാം​ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന താ​ര​വി​വാ​ഹ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ശോ​ഭി​ത ധൂ​ലി​പാ​ല-​നാ​ഗ ചൈ​ത​ന്യ വി​വാ​ഹം. ഗോ​ധു​മ റാ​യി പ​ശു​പൂ ആ​ചാ​ര​ത്തോ​ടെ വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ത​ന്‍റെ ഗോ​ധു​മ റാ​യി പ​ശു​പു ദ​ഞ്ച​ത്തി​ൽ നി​ന്നു​ള്ള ഫോ​ട്ടോ​ക​ൾ ശോ​ഭി​ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കി​ട്ടു. തെ​ലു​ങ്ക് ജ​ന​ത​യു​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ ച​ട​ങ്ങു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ത്. വ​ധു​വി​ന് സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും വി​ജ​യ​ക​ര​മാ​യ ദാ​മ്പ​ത്യ​ജീ​വി​ത​വും ഉ​ണ്ടാ​വാ​നാ​യി ന​ട​ത്തു​ന്ന ഒ​രു പു​ണ്യ ച​ട​ങ്ങാ​ണ് ഇ​ത്. കു​ടും​ബം, ആ​ത്മീ​യ​ത, സ​മൂ​ഹം എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ന്ന ഈ ​ആ​ചാ​രം തെ​ലു​ങ്ക് ജ​ന​ത​യു​ടെ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ലെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്.



മ​നോ​ഹ​ര​മാ​യ പി​ങ്ക് സി​ൽ​ക്ക് സാ​രി​യാ​യി​രു​ന്നു ശോ​ഭി​ത​യു​ടെ വേ​ഷം. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചു സ​മു​ല്ല​പ്പൂ​ക്ക​ൾ കൊ​ണ്ട് മു​ടി അ​ല​ങ്ക​രി​ച്ചു പ​ര​മ്പ​രാ​ഗ​ത ലു​ക്കി​ലാ​യി​രു​ന്നു ശോ​ഭി​ത. ‘‘അ​ങ്ങ​നെ അ​ത് ആ​രം​ഭി​ക്കു​ന്നു’’, എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ ശോ​ഭി​ത ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്.

ഓ​ഗ​സ്റ്റ് എ​ട്ടി​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം. വി​വാ​ഹ തി​യ​തി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.