സം​ഗീ​ത​നി​ശ​യ്ക്കി​ടെ നി​ക്കി​നെ ഉ​ന്നം വെ​ച്ച് ലേ​സ​ർ ര​ശ്മി​ക​ൾ; വേ​ദി​യി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി ഗാ​യ​ക​ൻ
Saturday, October 19, 2024 10:17 AM IST
സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ വേ​ദി വി​ട്ട് ഇ​റ​ങ്ങി​യോ​ടി അ​മേ​രി​ക്ക​ൻ ഗാ​യ​ക​നും ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഭ​ർ​ത്താ​വു​മാ​യ നി​ക് ജൊ​നാ​സ്. ലേ​സ​ർ ര​ശ്മി​ക​ൾ മു​ഖ​ത്തേ​ക്ക് പ​തി​ച്ച​തി​നാ​ലാ​ണ് നി​ക്ക് വേ​ദി​യി​ൽ നി​ന്നും ഓ​ടി​യി​റ​ങ്ങി​യ​ത്.

സു​ര​ക്ഷ​ഭീ​ക്ഷ​ണി​യു​ള്ള ഗാ​യ​ക​നാ​ണ് നി​ക്ക്. പാ​ടു​ന്ന​തി​നി​ടെ, നി​ക് ജൊ​നാ​സി​നെ ഉ​ന്നം വ​ച്ച് ലേ​സ​ർ ര​ശ്മി​ക​ൾ എ​ത്തി​യ​തോ​ടെ ഗാ​യ​ക​ൻ ഭ​യ​ന്നു. തു​ട​ർ​ന്ന് വേ​ദി​യി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആം​ഗ്യ​ഭാ​ഷ​യി​ലൂ​ടെ നി​ർ​ദേ​ശം ന​ൽ​കി​ക്കൊ​ണ്ടാ​ണ് നി​ക് വേ​ദി​യി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന് സം​ഗീ​ത​പ​രി​പാ​ടി അ​ൽ​പ​നേ​ര​ത്തേ​ക്കു നി​ർ​ത്തി​വ​ച്ചു.




കാ​ണി​ക​ൾ​ക്കി​ട​യി​ൽ നി​ന്നും നി​ക്കി​നു നേ​രെ ലേ​സ​ർ ര​ശ്മി​ക​ൾ അ​ടി​ച്ച​യാ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ളെ സ​ദ​സി​ൽ നി​ന്നും മാ​റ്റി​യ ശേ​ഷ​മാ​ണ് പ​രി​പാ​ടി പു​നഃ​രാ​രം​ഭി​ച്ച​ത്. നി​ക്കി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ കെ​വി​നും ജോ​യും സു​ര​ക്ഷി​ത​രാ​ണ്. നി​ക്കി​നെ മാ​ത്രം ല​ക്ഷ്യം വ​ച്ചാ​ണ് ലേ​സ​ർ ര​ശ്മി​ക​ൾ അ​ടി​ച്ച​ത്.

സ​ഹോ​ദ​ര​ങ്ങ​ളും ഗാ​യ​ക​രു​മാ​യ കെ​വി​ൻ, ജോ ​എ​ന്നി​വ​ർ​ക്കൊ​പ്പം ന​ട​ത്തു​ന്ന ലോ​ക​പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ക്ക് റി​പ്പ​ബ്ലി​ക് ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ൽ ന​ട​ത്തി​യ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് നി​ക് വേ​ദി​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.