പു​ല​ർ​ച്ചെ 3.45-ന് ​ബാ​ല​യു​ടെ വീ​ടി​ന് മു​ന്നി​ൽ ഒ​രു സ്ത്രീ​യും കു​ഞ്ഞും; ഇ​ത് കെ​ണി​യാ​ണെ​ന്ന് താ​രം; വീ​ഡി​യോ
Saturday, October 19, 2024 9:45 AM IST
പു​ല​ർ​ച്ചെ 3.45ന് ​ത​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ഒ​രു സ്ത്രീ ​കു​ഞ്ഞു​മാ​യെ​ത്തി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കു​വ​ച്ച് ന​ട​ൻ ബാ​ല. വീ​ടി​ന് പു​റ​ത്തു​ന​ട​ന്ന അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളു​ടെ വീ​ഡി​യോ താ​രം ത​ന്‍റെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പ​ങ്കു​വ​ച്ച​ത്.

വീ​ടി​നു പു​റ​ത്തു സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് താ​രം പു​റ​ത്ത് വി​ട്ട​ത്. ബാ​ല പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ ഒ​രു സ്ത്രീ​യും കു​ട്ടി​യും അ​വ​ർ​ക്കൊ​പ്പം ഒ​രു യു​വാ​വു​മാ​ണ് ഉ​ള്ള​ത്.

വീ​ടി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഉ​റ​പ്പി​ച്ചി​ട്ടു​ള്ള നെ​റ്റ് ഡോ​ർ തു​റ​ക്കു​ന്ന​തും കാ​ണാം. എ​ന്നാ​ൽ ഇ​വ​ർ മാ​ത്ര​മ​ല്ല, വേ​റെ​യും ആ​ൾ​ക്കാ​ർ വീ​ടി​നു പു​റ​ത്ത് ആ ​നേ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ബാ​ല​യു​ടെ വാ​ദം. കോ​ളിം​ഗ് ബെ​ൽ അ​ടി​ക്കു​ക​യും, വാ​തി​ൽ ത​ട്ടി തു​റ​ക്കാ​നും ശ്ര​മം ന​ട​ന്നു​വെ​ന്നും ആ​രോ​പ​ണം. ആ​രും ആ​രു​ടേ​യും വീ​ട്ടി​ൽ ഈ ​നേ​ര​ത്ത് വ​ന്നു വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല എ​ന്നും ബാ​ല പ​റ​യു​ന്നു.

ഇ​തൊ​രു കെ​ണി​യാ​ണെ​ന്നും ത​ന്നെ കു​ടു​ക്കാ​നു​ള്ള ശ്ര​മം എ​ന്ന നി​ല​യി​ലു​മാ​ണ് ബാ​ല വീ​ഡി​യോ​യി​ൽ സം​സാ​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​ത് എ​ന്നും ബാ​ല പറയുന്നുണ്ട്.



എ​ന്നാ​ലും താ​ൻ ത​ന്‍റെ വാ​ക്കി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. വാ​ക്ക് വാ​ക്കാ​ണ് എ​ന്നും ന​ട​ൻ ക്യാ​പ്‌​ഷ​നി​ൽ പ​റ​യു​ന്നു. വീ​ട്ടി​ൽ ആ​രെ​ല്ലാ​മോ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി എ​ന്നാ​ണ് ന​ട​ന്‍റെ വാ​ദം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന പ​രാ​തി​യു​ടെ പേ​രി​ൽ മു​ൻ​ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ല്‍ ബാ​ല​യെ കൊ​ച്ചി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.