സൂര്യ, കാർത്തി എന്നിവരിൽ ആർക്കൊപ്പം അഭിനയിക്കുന്നതാണ് ബുദ്ധിമുട്ടെന്ന ചോദ്യത്തിന് ജ്യോതിക നൽകിയ മറുപടി വൈറലാകുന്നു. സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും കാർത്തിക്കൊപ്പമാണ് സ്മൂത്തെന്നും ജ്യോതിക പറയുന്നു
""സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. സെറ്റിൽ വച്ച് ധാരാളം വഴക്കുണ്ടാവും, നമ്മുടെ വീട്ടിൽ വഴക്കുണ്ടാകുന്നതു പോലെയായിരിക്കും. കാർത്തിയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ സ്മൂത്ത് ആണ്''. ജ്യോതിക പറഞ്ഞു.
ഒട്ടേറെ സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരജോഡികളാണ് സൂര്യയും ജ്യോതികയും. ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ തമ്പി എന്ന ചിത്രത്തിൽ സൂര്യയുടെ സഹോദരൻ കാർത്തിക്കൊപ്പവും ജ്യോതിക അഭിനയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.