പ്രേം​ന​സീ​റി​ന്‍റെ ആ​ദ്യ നാ​യി​ക നെ​യ്യാ​റ്റി​ൻ​ക​ര കോ​മ​ളം അ​ന്ത​രി​ച്ചു
Thursday, October 17, 2024 2:50 PM IST
നി​ത്യ ഹ​രി​ത നാ​യ​ക​ൻ പ്രേം​ന​സീ​റി​ന്‍റെ ആ​ദ്യ​നാ‌​യി​ക​യാ​യ നെ​യ്യാ​റ്റി​ൻ​ക​ര കോ​മ​ളം (92) അ​ന്ത​രി​ച്ചു. പാ​റ​ശാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രി​ക്കെ‌​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ആകെ അഞ്ചു ചിത്രങ്ങളിൽ മാ​ത്ര​മാ​ണ് കോ​മ​ളം അ​ഭി​ന​യി​ച്ച​ത്. കാ​ട് പ്ര​മേ​യ​മാ​ക്കി മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ ‘വ​ന​മാ​ല’ ആ​ണ് കോ​മ​ള​ത്തി​ന്‍റെ ആ​ദ്യ ചി​ത്രം. ന​സീ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് ‘മ​രു​മ​ക​ൾ’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ്.

അ​ന്നു 22 വ​യ​സു​കാ​രാ​നാ​യി​രു​ന്ന ന​സീ​റി​ന്‍റെ പ്ര​ഥ​മ ചി​ത്ര​വും കോ​മ​ള​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ ചി​ത്ര​വു​മാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് അ​ത്മ​ശാ​ന്തി, സ​ന്ദേ​ഹി, ന്യൂ​സ് പേ​പ്പ​ർ ബോ​യ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ശേ​ഷം അ​ഭ്ര​പാ​ളി​ക​ളോ​ട് വി​ട​പ​റ​ഞ്ഞു.

ന​സീ​റി​ന്‍റെ ആ​ദ്യ നാ​യി​ക എ​ന്ന നി​ല​യി​ൽ ഒ​ട്ടേ​റെ ആ​ദ​ര​വു​ക​ളും പു​ര​സ്കാ​ര​ങ്ങ​ളും പി​ന്നീ​ട് കോ​മ​ള​ത്തെ തേ​ടി​യെ​ത്തി. 28 വ​ർ​ഷം മു​ൻ​പ് ‘അ​മ്മ’​യി​ൽ അം​ഗ​ത്വ​വും ല​ഭി​ച്ചു. ച​ന്ദ്ര​ശേ​ഖ​ര മേ​നോ​ൻ ആ​ണ് കോ​മ​ള​ത്തി​ന്‍റെ ഭ​ർ​ത്താ​വ്. അ​ദ്ദേ​ഹം 42 വ​ർ​ഷം മു​ൻ​പ് മ​രി​ച്ചു. ദ​മ്പ​തി​ക​ൾ​ക്ക് മ​ക്ക​ളി​ല്ല. സ​ഹോ​ദ​ര​നൊ​പ്പ​മാ​യി​രു​ന്നു താ​മ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.