അ​ല്ലു അ​ർ​ജു​നെ കാ​ണാ​ൻ 1600 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ ച​വി​ട്ടി​യെ​ത്തി ആ​രാ​ധ​ക​ൻ; വീ​ഡി​യോ
Thursday, October 17, 2024 12:53 PM IST
പ്രി​യ​താ​ര​ത്തെ കാ​ണാ​ൻ 1600 കി​ലോ​മീ​റ്റ​റി​ല​ധി​കം സൈ​ക്കി​ൾ ച​വി​ട്ടി​യെ​ത്തി ആ​രാ​ധ​ക​ൻ. തെ​ന്നി​ന്ത്യ​ൻ താ​രം അ​ല്ലു അ​ർ​ജു​നെ നേ​രി​ൽ കാ​ണാ​നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഢി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് സൈ​ക്കി​ളി​ൽ ആ​രാ​ധ​ക​ൻ എ​ത്തി​യ​ത്. അ​ലി​ഗ​ഡ് സ്വ​ദേ​ശി മോ​ഹി​ത് ആ​ണ് ത​ന്‍റെ പ്രി​യ​താ​ര​ത്തെ നേ​രി​ൽ കാ​ണാ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ സൈ​ക്കി​ൾ ച​വി​ട്ടി എ​ത്തി​യ​ത്.

ആ​രാ​ധ​ക​നെ സ്നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ച്ച അ​ല്ലു അ​ർ​ജു​ൻ ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്ന് എ​ങ്ങ​നെ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​യ​തെ​ന്ന് ചോ​ദി​ച്ച് അ​റി​യു​ക​യാ​യി​രു​ന്നു. ത​ന്നെ കാ​ണാ​ൻ സൈ​ക്കി​ളി​ലാ​ണ് ആ​രാ​ധ​ക​ൻ എ​ത്തി​യ​തെ​ന്ന വി​വ​രം അ​ദ്ഭു​ത​ത്തോ​ടെ​യാ​ണ് അ​ല്ലു അ​ർ​ജു​ൻ കേ​ട്ട​ത്.


ഉ​ട​നെ, ആ​രാ​ധ​ക​ന്‍റെ മ​ട​ക്ക​യാ​ത്ര ഫ്ലൈ​റ്റി​ലാ​ക്കാ​നു​ള്ള നി​ർ​ദേ​ശം ത​ന്‍റെ ടീ​മി​ന് താ​രം ന​ൽ​കി. മോ​ഹി​ത് വി​ന​യ​ത്തോ​ടെ ആ​ദ്യം നി​ര​സി​ച്ചെ​ങ്കി​ലും അ​ല്ലു അ​ർ​ജു​ന്‍റെ സ്നേ​ഹ​നി​ർ​ബ​ന്ധ​ത്തി​നൊ​ടു​വി​ൽ അ​തി​നു വ​ഴ​ങ്ങി. ആ​രാ​ധ​ക​ന് പ്ര​ത്യേ​ക സ​മ്മാ​നം കൂ​ടി ന​ൽ​കി​യാ​ണ് താ​രം യാ​ത്ര​യാ​ക്കി​യ​ത്.

അ​ല്ലു അ​ർ​ജു​നെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് എ​പ്പോ​ഴും സ്വ​പ്നം ക​ണ്ടി​രു​ന്നു എ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ മോ​ഹി​ത് പ​റ​ഞ്ഞു. മോ​ഹി​തി​ന്‍റെ സ​ന്ദ​ർ​ശ​ന വീ​ഡി​യോ അ​ല്ലു അ​ർ​ജു​നും സ്വ​ന്തം പേ​ജി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

അ​ല്ലു അ​ർ​ജു​നോ​ടു​ള്ള ക​ടു​ത്ത ആ​രാ​ധ​ന മൂ​ലം താ​ര​ത്തി​ന്‍റെ അ​തേ ലു​ക്ക് ത​ന്നെ​യാ​ണ് മോ​ഹി​ത്തും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.